Latest News
Loading...

ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനമാരംഭിച്ചു.



അരുവിത്തുറ : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ  ആരംഭിച്ച സഹാചര്യത്തിൽ ഡിഗ്രി പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ എയിഡഡ് വിഭാഗത്തിലും സെൽഫ് ഫിനാൻസ് വിഭാഗത്തിലും സൗജന്യ ഹെൽപ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു. 





എംജി യൂണിവേഴ്സിറ്റിയുടെ ബിരുദ പഠനം അന്താരാഷ്ട്ര നിലവാരത്തിൽ 4 വർഷ ഡിഗ്രി ഓണേഴ്സ്സ് പ്രോഗ്രാമാക്കി പരിഷ്കരിച്ചതോടെ കൂടുതൽ വിദ്യാർത്ഥികൾ ബിരുദപഠനത്തിനായി എത്തുന്നുണ്ട്. വിദ്യർത്ഥികളുടെ അഭിരുചികൾക്കനുസരിച്ച് മേജർ, മൈനർ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും ഏകജാലക അപേക്ഷകൾ ഓൺലൈനായി പൂരിപ്പിക്കുന്നതിനും ഹെൽപ് ഡെസ്ക്ക് വിദ്യാർത്ഥികളെ സഹായിക്കുന്നുണ്ട്. 



കൂടാതെ ഡിഗ്രി ഓണേഴ്സ്സ് പ്രോഗ്രാം സംബന്ധിച്ച് എല്ലാം സംശയങ്ങൾക്കും ഹെൽപ് ഡെസ്ക്കിൻ്റെ സേവനം ഉപയോഗിക്കാവുന്നതാണ്. നാക്ക് റീ അക്ക്രഡിറ്റേഷനിൽ രാജ്യത്തെ കോളേജുകൾക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവിയായ ഏ പ്ലസ്സ് പ്ലസ്സ് നേടിയ അരുവിത്തുറ കോളേജിൽ പതിനേഴ് യു.ജി പ്രോഗ്രാമുകൾ ഒരുക്കിയിട്ടുണ്ടെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അറിയിച്ചു.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments