തലനാട് മേസ്തിരി പടിയിൽ റോഡ് പുറമ്പോക്കിൽ നില്ക്കുന്ന മരം പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. മരത്തിന് സമീപത്ത് നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളുമുണ്ട്. മരത്തിൻ്റെ ശിഖരങ്ങൾക്കടിയിലൂടെയാണ് വൈദ്യുത ലൈനും കടന്ന് പോകുന്നത്.
തലനാട് ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മേസ്തിരി പടിയിലാണ് കൂറ്റൻ മരം ഭീഷണി ഉയർത്തുന്നത്. വർഷങ്ങൾ പഴക്കമുള്ള പഞ്ഞിമരമാണ് ഏത് നിമിഷവും ഒടിഞ്ഞ് വീഴാൻ പാകത്തിൽ നിൽക്കുന്നത്. മരത്തിൻ്റെ ചുവട് ഭാഗം ചിതലെടുത്ത് ദ്രവിച്ച നിലയിലാണ്. മരം അടിയന്തരമായി മുറിച്ച് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം
അപകടാവസ്ഥയിലായ മരത്തിൻ്റെ എതിർ വശത് നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളുമുണ്ട്. 11 Kv വൈദ്യുതി ലൈൻ കടന്ന് പോകുന്നതും മര ശിഖരങ്ങൾക്കിടയിലൂടെയാണ് . മരം സുരക്ഷിതമായി വെട്ടി നീക്കിയില്ലെങ്കിൽ വലിയ അപകടങ്ങൾക്കിടയാക്കും. കാറ്റും മഴയും ശക്തമാകുന്നതിന് മുൻപ് തന്നെ മരം നീക്കം ചെയ്ത് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments