Latest News
Loading...

ഹരിത കർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക് വെള്ളപ്പൊക്കത്തിൽ ഒഴുകി.



ഈരാറ്റുപേട്ട നഗരസഭയുടെ ഹരിത കർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക് വെള്ളപ്പൊക്കത്തിൽ ഒഴുകി. ചൊവ്വാഴ്ച ഉച്ചയോടെ ഉണ്ടായ പ്രളയത്തിലാണ് നഗരസഭയുടെ പേഴുംകാട് മിനി ഇൻഡസ്ട്രിയിൽ എസ്റ്റേറ്റിന്റെ താഴത്തെ നിയയിൽ പ്രവർത്തിക്കുന്ന എം.സി.എഫിൽ നിന്നും ചാക്കിൽ കെട്ടി വെച്ചിരുന്ന പ്ലാസ്റ്റിക് ഒഴുകിപ്പോയത്.




 തരംതിരിച്ചു വച്ചിരുന്ന ടൺ കണക്കിന് പ്ലാസ്റ്റികാണ് ഒഴുകിപ്പോയത്. യൂസർ ഫീ നൽകി ശേഖരിച്ചു തരംതിരിച്ച പ്ലാസ്റ്റിക്ക് ഒഴികിയത് നഗരസഭയ്ക്കു സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. മീനച്ചിലാറ്റിലേക്കു പ്ലാസ്റ്റിക് ഒഴുക്കിയത് പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കും ഇടയാക്കും. ഇവിടെ നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യവും നഗരസഭ പരിഗണിച്ചില്ലെന്ന് ആരോപണമുണ്ട്.



 എന്നാൽ ഇവിടെ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ചാക്കുകളിൽ വെള്ളം കയറുക മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ പറഞ്ഞു. ഇത് ഉദ്യോഗസ്ഥർ പരിശോധിച്ചു സ്ഥിരീകരിച്ചിട്ടുണ്ടെന്നും അടുത്ത ആഴ്ച ഇവ നീക്കം ചെയ്യാനിരിക്കെയാണ് പ്രളയമുണ്ടായതെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments