Latest News
Loading...

സംഘാടക സമിതി രൂപീകരിച്ചു .




 2024-25 സ്കൂൾ വർഷത്തെ പാലാ നഗരസഭ തല സ്കൂൾ പ്രവേശനോത്സവം ജൂൺ 3-ാം തിയതി ളാലം സ്കൂളിൽ നടക്കും. സംഘാടക സമിതി രൂപികരണം നഗരസഭ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻ ബൈജു കൊല്ലം പറമ്പിൽ ഉദ്ഘാടനം ചെയ്തു. 





നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തേൽ രക്ഷാധികാരിയായും വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻ ബൈജു കൊല്ലം പറമ്പിൽ , കൗൺസിലർ  ജോസിൻ ബിനോ തുടങ്ങിയവർ കൺവീനർമാരായും പിറ്റിഎ എക്സിക്യൂട്ടിവ് അംഗങ്ങളായ ആൽഫ സുധീഷ്, നിഷ ജോഷി, ലളിത സുകുമാരൻ, ബോബി തുടങ്ങിയവർ അംഗങ്ങളുമായി സംഘാടകസമിതി രൂപീകരിച്ചു . സ്കൂൾ ഹെഡ്മിസ്ട്രസ്  സുനിത റ്റി കെ സ്വാഗതമാശംസിച്ചു.



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments