പാലായിൽ വിവാദമായ എയർപോർട് തിരികെയെത്തി. കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിൽ ഒരാൾ എത്തിച്ചു നൽകുകയായിരുന്നു. എന്നാൽ ആരാണ് എയർപോർട് തിരികെ എത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇത് തിരികെ കൊണ്ടുവന്ന ആളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
കേരള കോൺഗ്രസ് എം കൗൺസിലരായ ജോസ് ചീരാൻ കുഴിയുടെ എയർപോർട് ആണ് മാസങ്ങൾക്ക് മുമ്പ് കൗൺസിൽ ഹാളിൽ നിന്നും മോഷണം പോയത്. സിപിഎം കൗൺസിലറായ ബിനു പുളിക്ക കണ്ടത്തിനെതിരെയാണ് ജോസ് ചീരാൻ കുഴി ആരോപണമുയർത്തിയത്. ബിനുവിന്റെ വീട്ടിലും, പോയ വഴിയിലും അടക്കം എയർപോർടിന്റെ ലൊക്കേഷൻ ഉണ്ടെന്നും ജോസ് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച ചില തെളിവുകളും ജോസ് പുറത്തുവിട്ടിരുന്നു.
സംഭവത്തിൽ ജോസ് ചീരാൻകുഴി പോലീസിലും പരാതി നൽകിയിരുന്നു. ഇയർഫോൺ അവസാന ലൊക്കേഷൻ വിദേശ രാജ്യത്ത് കാണിച്ചു എന്നും കണ്ടെത്തിയിരുന്നു. സംഭവം ഏറെക്കുറെ മറന്നു മട്ടിലായപ്പോഴാണ് ഇപ്പോൾ വീണ്ടും ഉയർന്നു വരുന്നത്.
പാർലമെൻറ് തെരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ സംഭവം വീണ്ടും വിവാദമായത് മുന്നണിക്കുള്ളിൽ പ്രതിസന്ധിക്ക് കാരണമാകും. രാജ്യസഭാ സീറ്റ് സംബന്ധിച്ച് സിപിഎമ്മുമായി കേരള കോൺഗ്രസ് എം തീരുമാനത്തിലെത്താൻ ആകാത്തതും ഇതുമായി കൂട്ടി വായിക്കപ്പെടുന്നുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments