പാലാ പുഴക്കര മൈതാനത്ത് അമ്പരപ്പിക്കുന്ന വിലക്കുറവുമായി വസ്ത്രമഹാത്ഭുതത്തിന് തുടക്കമായി. ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നും നേരിട്ട് എത്തിക്കുന്ന വസ്ത്രങ്ങള്‍ വലിയ വിലക്കുറവിലാണ് ലഭ്യമാവുക. 49 രൂപ മുതല്‍ 499 രൂപവരെ വിലയുള്ള വസ്ത്രങ്ങളാണ് ലഭ്യമാകുക. ഗല്‍ഹി, കൊല്‍ക്കത്ത, ജയ്പൂര്‍, ബോംബെ, സൂററ്റ്, അഹമ്മദാബാദ്, ഈറോഡ്, തിരുപ്പൂര്‍ എന്നിവടങ്ങളില്‍ നിന്നുമാണ് വസ്ത്രങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്.
ലേഡീസ് , മെന്‍സ് , കിഡ്‌സ്, ഫാഷന്‍ വസ്ത്ര ശേഖരങ്ങളുടെ വിപുലമായ കളക്ഷനാണിത്. മെന്‍സ് ഷോര്‍ട്‌സ്, ടീ ഷര്‍ട്ട് 79 രൂപയ്ക്കും ട്രാക്ക് പാന്റുകള്‍ 99 രൂപയ്ക്കും ലഭിക്കുന്നു. ബെഡ്ഡുകള്‍ 399 രൂപയ്ക്കും തലയിണകള്‍ 69 രൂപയ്ക്കും വാങ്ങാം. 5000ത്തില്‍പരം ഡിസൈനുകളില്‍ ബ്രാന്‍ഡഡ് കാഷ്വല്‍ ഷര്‍ട്ടുകള്‍ 169 രൂപയ്ക്ക് . കുര്‍ത്തീസ് 99, ജെഗ്ഗിംസ് 249, ബ്ലാങ്കറ്റ് 99, ബെഡ് ഷീര്‌റുകള്‍ 99,149,199,249 വിലകളിലും ലഭിക്കുന്നു.
വിപണന ഉദ്ഘാടനം പാലാ നഗരസഭാധ്യക്ഷന്‍ ഷാജു തുരുത്തന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി അധ്യക്ഷയായിരുന്നു. നഗരസഭാംഗം ബിജി ജോജോ , അനസ് പാറയില്‍, ഹക്കിം മണ്ണാര്‍ക്കാട്, മുഹമ്മദ് റാഷിദ്, ശരത് മണ്ണാര്‍ക്കാട് , നൗഫി മടക്കത്താനം , മുഹമ്മദ് സാലി , എബി ഫ്രാന്‍സിസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
ഒന്നിന് ഒന്ന് ഫ്രീ എന്ന നിലയില്‍ ഓഫര്‍ പൂരവും ഇതോടൊപ്പമുണ്ട്. 49 രൂപ മുതല്‍ 499 രൂപ വരെ വില വരുന്ന വിപണനമേള സംസ്ഥാനത്തെ പല നഗരങ്ങളിലെയും വിപണനമേളകള്‍ക്ക് ശേഷമാണ് പാലായിലെത്തുന്നത്.
0 Comments