പാലാ ടൗണ്‍ പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ അപകടത്തിന് കാരണമായ സര്‍വ്വേക്കല്ല് എടുത്തു കളയുവാന്‍ ഇന്ന് ചേര്‍ന്ന കൗണ്‍സിലില്‍ തീരുമാനമായി. ഇതനുസരിച്ച് നഗരസഭയുടെ പൊതുമരാമത്ത് വകുപ്പ് വിഭാഗത്തെ, സ്ഥലം സന്ദര്‍ശിച്ച ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ നഗരസഭ കൗണ്‍സില്‍ ചുമതലപ്പെടുത്തി.
പാലാ പഴയ ബസ്റ്റാന്‍ഡില്‍ കഴിഞ്ഞദിവസം മേവട സ്വദേശിയുടെ മരണത്തിന് കാരണമായ സര്‍വ്വേക്കല്ല് നീക്കം ചെയ്യാനായി തീരുമാനമെടുക്കാന്‍ ചെയര്‍മാന്‍ കൗണ്‍സിലില്‍ ആവശ്യപ്പെടുകയായിരുന്നു. സര്‍വ്വേകല്ലില്‍ കാല്‍തട്ടി വീണ വിനോദിന്റെ തലയിലൂടെ ബസ് കയറിയാണ് അപകടമുണ്ടായത്.
കൗണ്‍സില്‍ യോഗത്തില്‍ മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള അനധികൃത തട്ടുകടകള്‍ ഒഴിപ്പിക്കാനും തീരുമാനമായി. റിവര്‍ വ്യൂ റോഡിലുടെ പോകുന്ന ഭാരവാഹനങ്ങള്‍ പാലാ വലിയ പാലത്തില്‍ തട്ടി ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് തടയാന്‍ റോഡ് ബാറുകള്‍ അടിയന്തരമായി സ്ഥാപിക്കുന്നതിനും കൗണ്‍സില്‍ തീരുമാനമായി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments