മുത്തോലി സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ 1980 SSLC ബാച്ച് വിദ്യാർത്ഥി സംഗമം നടന്നു. സ്കൂൾ ഹളിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ബിജു കെ അധ്യക്ഷത വഹിച്ചു. മുത്തോലി CMI ആശ്രമം പ്രിയോർ ഫാ. മാത്യു ആനത്താരക്കൽ അനുഗ്രഹ പ്രഭാഷണം നിർവ്വഹിച്ചു.
ചടങ്ങിൽ സ്നേഹോപഹാര സമർപ്പണവും നടന്നു. പഴയ കാല സ്മരണകൾ പങ്ക് വച്ച് വീണ്ടും ഒരുമിച്ച് കൂടാമെന്നുള്ള തീരുമാനത്തിലാണ് ചടങ്ങിനെത്തിയവർ പിരിഞ്ഞത്. സി.സി ജോസഫ്, അഗസ്റ്റിൻ കെ എം., സി വി മാത്യു, ജോസ് ഫിലിപ് നരിക്കാട് തുടങ്ങിയവർ സംസാരിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments