മൂന്നിലവ് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ അജിത്ത് ജോര്‍ജ് പെമ്പിള്ളകുന്നലിന്റെ നേതൃത്വത്തില്‍ പഞ്ചായത്തോഫീസില്‍ നടത്തിയ പ്രതിഷേധ സമരം വിവാദമാകുന്നു. 25 ഓളം ആളുകളെ സംഘടിപ്പിച്ചുകൊണ്ട് യാതൊരു മുന്നറിയിപ്പും കൂടാതെ പഞ്ചായത്ത് ഓഫീസിന്റെ മുന്‍പില്‍ പ്രതിഷേധ സമരം നടത്തുകയും അപ്രതീക്ഷിതമായി പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് സമരക്കാരെ കൂട്ടി ആക്രമിച്ചു കടന്ന് സെക്രട്ടറി ഇന്‍ചാര്‍ജിനെയും മറ്റ് ഉദ്യോഗസ്ഥരെയും തടഞ്ഞുവെച്ച് കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് ആരോപണം. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മേലുകാവ് പോലീസിലും ഉദ്യോഗസ്ഥ തലത്തില്‍ ഡിഡിപിയ്ക്കും പരാതി നല്കി.
ഫ്രണ്ട് ഓഫീസില്‍ വന്ന പൊതു ജനങ്ങളെയും തടസ്സപ്പെടുത്തുകയും പഞ്ചായത്തിന്റെ ക്യാഷ് റൂമില്‍ കടന്നു കൂടുകയും കൈവശമുണ്ടായിരുന്ന പ്ലക്കാടുകളും കൊടികളും പവര്‍ റൂമില്‍ സ്ഥാപിക്കുകയും ചെയ്തിട്ട് തിങ്കളാഴ്ച കൂടുതല്‍ ആളുകളുമായി വരുമെന്ന് ഭീഷണി മുഴക്കിയാണ് മെംബറും കൂട്ടരും പോയത്. മെമ്പറും മെമ്പറുടെ വാര്‍ഡിലുള്ള മറ്റൊരു വ്യക്തിയുമായുള്ള വ്യക്തിവിരോധവും കോടതിയുടെ പരിഗണനയിലുള്ള തീര്‍പ്പ് കല്‍പ്പിക്കാത്ത ഒരു കേസിന്റെ അടിസ്ഥാനത്തിലുമാണ് വാര്‍ഡിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരപരിപാടികള്‍ അരങ്ങേറിയത്.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡണ്ടിനെയും മെമ്പര്‍മാരെയും അധിക്ഷേപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇയാളുടെ സ്ഥിരം ശൈലിയാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സ്വപ്നം കണ്ട് മത്സരിച്ച് സ്ഥാനം ലഭിക്കാത്തതിന്റെ നിരാശയിലാണ് ഇയാള്‍ ഇങ്ങനെ കാട്ടിക്കൂട്ടുന്നത് എന്ന യുഡിഎഫ് ആരോപിച്ചു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മെമ്പറും വ്യക്തിവിരോധമുള്ള എതിര്‍കക്ഷിയും തമ്മില്‍ കുടുംബക്ഷേമ കേന്ദ്രം സബ് സെന്റര്‍ കളത്തുകടവ് കോമ്പൗണ്ടില്‍ വച്ച് നടന്ന അടിപിടി കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ് കൂടാതെ കൂട്ടക്കല്ല് അംഗന്‍വാടിക്ക് സ്ഥലം സൗജന്യമായി ലഭിച്ചു എന്ന വ്യാജേന 50ലധികം ആളുകളെ കൂട്ടി ബലമായി സ്ഥലം അതിക്രമിച്ചതും ഈ അടുത്തകാലത്താണ് എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന പദവി വച്ചുകൊണ്ടാണ് ഈ ഗുണ്ടായിസത്തിന് എല്ലാം നേതൃത്വം കൊടുക്കുന്നത്.
പഞ്ചായത്ത് പ്രസിഡണ്ടും ഉദ്യോഗസ്ഥരും കൊടുത്ത പരാതിയില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്ന് മണ്ഡലം ചെയര്‍മാന്‍ പയസ് തോമസ്, കണ്‍വീനര്‍ ജോയിച്ചന്‍ കുന്നക്കാട്ട്, പഞ്ചായത്ത് പ്രസിഡണ്ട് പി എല്‍ ജോസഫ്, ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ ബിന്ദു സെബാസ്റ്റ്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മായ അലക്‌സ്, ഷൈന്‍ പാറയില്‍, ജോഷി ജോഷ്വാ, കൃഷ്ണന്‍ ഈറ്റക്കല്‍, റീന റിനോള്‍ഡ്, ലിന്‍സി മോള്‍ ജെയിംസ്, ഷാന്റിമോള്‍ സാം, സ്റ്റാന്‍ലി മാണി, ടോമി ജോണ്‍, ബെന്നിമറ്റം, സജീവന്‍ ഗോപാലന്‍,ഷിബു മുണ്ടനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments