ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു വരുന്ന ഉപജില്ലാ അധ്യാപക അവധിക്കാല പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഭക്ഷ്യ മേള ശ്രെദ്ധേയമായി. യു. പി വിഭാഗം സോഷ്യൽ സയൻസ് അധ്യാപകരാണ് മേള ഒരുക്കിയത്.
അധ്യാപകർ സ്വയം തയ്യാറാക്കിയ തനി നാടൻ ഉൾപ്പെടെ നൂറിൽ പരം വിഭവങ്ങൾ പ്രദർശനത്തിന് ഒരുക്കിയിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷംല ബീവി മേള ഉൽഘാടനം ചെയ്തു. മധു. എം. കെ, പോൾ ജേക്കബ്, മുഹമ്മദ് മാ ഹീൻ, ഹണി ഫ്രാൻസിസ്,സി. ജെയ്‌സി, ജ്യോതി പി നായർ, എന്നിവർ ആശംസകൾ അർപ്പിച്ചു. .
മറ്റ് വിഷയങ്ങളിലെ പരിശീലനാ ർതഥികളായഅധ്യാപകർ, സ്കൂൾ മാനേജർ, മാനേജ്മെന്റ് അംഗങ്ങൾ, പ്രധമാധ്യാപകർ, പി ടി എ പ്രതിനിധികൾ തുടങ്ങിയവർ മേള സന്ദർശിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments