പാലാ രൂപത പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിൽ സ്നേഹഗിരി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഒരാഴ്ചയായി നടന്നുവന്ന ഹോം മിഷൻ സമാപിച്ചു. വിശുദ്ധ കുർബാന, കുമ്പസാരം, ഭവന സന്ദർശനം, കൗൺസിലിംഗ്, പ്രാർത്ഥന, ദിവ്യകാരുണ്യ ആരാധന. ദിവ്യകാരുണ്യ പ്രദക്ഷിണം തുടങ്ങിയ വിവിധ പരിപാടികൾ നടത്തി.
സമാപന ദിനത്തിൽ വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യപ്രദക്ഷിണം എന്നിവ നടത്തപ്പെട്ടു. സമാപന ദിനത്തിൽ നടത്തിയ പൊതു സമ്മേളനത്തിൽ ഫാ. സ്കറിയ വേകത്താനം മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ഫാ. ആന്റണി പുത്തൂർ, മദർ സുപ്പീരിയർ സിസ്റ്റർ ജോസ്നാ ജോസ് പുത്തൻപറമ്പിൽ, സ്നേഹഗിരി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ കർമ്മൽ ജിയോ കവിയിൽകളപ്പുര, സിസ്റ്റർ ലിമിന റോസ് പാളിപ്പറമ്പിൽ, സിസ്റ്റർ റോസ്ജോ കണിയാംപടി തുടങ്ങിയവർ പ്രസംഗിച്ചു.
കാവുംകണ്ടം ഇടവകയുടെ ഉപഹാരം ഫാ. സ്കറിയ വേകത്താനം പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ കർമ്മൽ ജിയോ കവിയിൽകളപ്പുരയ്ക്ക് നൽകി. ഹോം മിഷന് സഹകരിച്ച എല്ലാ സിസ്റ്റേഴ്സിനും ഉപഹാരം നല്കി ആദരിച്ചു. ജസ്റ്റിൻ മനപ്പുറത്ത്, അഭിലാഷ് കോഴിക്കോട്ട്, ജോഷി കുമ്മേനിയിൽ സിസ്റ്റർ കരോളിൻ ഏഴുപറയിൽ, സിസ്റ്റർ ജോഫി മരിയ പുലിമലയിൽ, സിസ്റ്റർ ഷെറിൻ മെരി പെരുംപള്ളി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments