Latest News
Loading...

പ്ലാസ്റ്റിക് കുഴിച്ചു മൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കും.



മൂന്നിലവ് പഞ്ചായത്തിലെ കളത്തൂക്കടവിൽ ടൈൽ പാകിയ കുടുംബക്ഷേമ കേന്ദ്രത്തിന്റെ മുറ്റം കുഴിച്ച് പ്ലാസ്റ്റിക് കുഴിച്ചു മൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ടൈൽ പാകുന്നതിന് മുൻപ്, ഇവിടെയുണ്ടായിരുന്ന കുഴിയിൽ ഹരിതകർമ്മസേന യുടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ചുമൂടിയതായി ആക്ഷേപം ഉയർന്നിരുന്നു. ആശുപത്രി മുറ്റത്തെ കുഴിയുണ്ടായിരുന്ന ഭാഗത്ത് ടൈൽ ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. ഈ ടൈൽ ഇന്ന് രാവിലെ കരാറുകാരൻ നീക്കം ചെയ്തിരുന്നു. പ്ലാസ്റ്റിക് കുഴിച്ചിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ, സ്ഥലത്തെത്തിയ ബ്ലോക്ക് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ നിർദേശം ന ല്കി.




ഇക്കഴിഞ്ഞ മാർച്ചിലാണ് കളത്തൂക്കടവിലെ കുടുംബക്ഷേമകേന്ദ്രം മുറ്റം ടൈൽപാകിയത് വിവാദമായത്. കെട്ടിട ത്തിന്റെ പിൻഭാഗത്ത് സൂക്ഷിച്ചിരുന്ന ചാക്ക് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ മുറ്റത്തെ വലിയ കുഴിയിൽ ഇട്ട് മൂടിയ ശേ ഷമാണ് ടൈൽ പാകിയതെന്നായിരുന്നു ആക്ഷേപം.



 എന്നാൽ തെരഞ്ഞെടുപ്പ് തിരക്കിനിടയിൽ വിഷയത്തിൽ നടപടികൾ ഉണ്ടായില്ല. സംഭവത്തിൽ പരാതി നല്‌കിയ പ്രദേശവാസിയായ ജോൺസണും പഞ്ചായത്ത് അംഗമായ അജിത്തും തമ്മിൽ കയ്യാങ്കളിയിലേയ്ക്ക് വരെ സംഭവങ്ങളെത്തിയിരുന്നു. ഈ സംഭവത്തിൽ കേസും നിലവിലുണ്ട്.



കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയെ തുടർന്ന് കുഴിയെടുത്ത ഭാഗത്തെ ടൈൽ താഴേയ്ക്ക് ഇരുന്നുപോയതോടെ പ്ലാസ്റ്റി ക് കുഴിച്ചിട്ടെന്ന ആക്ഷേപം വീണ്ടും ഉയരുകയായിരുന്നു. ഇതിനിടെയാണ് ടൈൽ മാറ്റി വീണ്ടും ഉറപ്പിക്കാൻ കരാറുകാരൻ എത്തിയത്. ഇതോടെ നാട്ടുകാർ സ്ഥലത്തെത്തി പ്രതിഷേധിക്കുകയായിരുന്നു. ആശുപത്രി കെട്ടിടത്തിൻ്റെ ഭാഗം വരെ ടൈൽ ഇടാനാണ് നിർദേശമെങ്കിലും മുറ്റം മുഴുവനും പഴയ ടൈലുകൾകൂടി ചേർത്ത് ഇടുകയായിരുന്നു. മുറ്റം ഭംഗിയായി കിടക്കാനാണ് അങ്ങനെ ചെയ്‌തതെന്ന് കരാറുകാരൻ പറയുമ്പോൾ, പ്ലാസ്റ്റിക് കുഴിച്ചിട്ടത് ഒളിപ്പിക്കാനാണിതെന്ന് ജോൺ സൺ ആരോപിക്കുന്നു.





ജോലിയ്ക്ക് 2 വർഷം ഗ്യാരണ്ടി ഉണ്ടെന്നും തകരാർ സംഭവിച്ചത് പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് കരാറുകാര ന്റെ വാദം. പഞ്ചായത്ത് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഈരാറ്റുപേട്ട ബ്ലോക്ക് അസി. എക്സി ക്യൂട്ടീവ് എൻജീനിയർ കുഴിയെടുത്ത ഭാഗത്ത് ഇനി ടൈൽ ഇടേണ്ടെന്നും പ്ലാസ്റ്റിക് കുഴിച്ചിട്ടെന്ന ആക്ഷേപം പരിശോധി ക്കാനും നിർദേശം നല്‌കി. 



സ്ഥലത്ത് മണ്ണെടുത്ത് പ്ലാസ്റ്റിക് ചാക്കുകളുണ്ടോയെന്ന് പരിശോധിക്കും. ആശുപത്രിയ്ക്ക് സംരക്ഷണവേലി നിർമിച്ചതിൽ ക്രമക്കേടുകളുണ്ടെന്നും ആക്ഷേപമുയരുന്നുണ്ട്.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments