പ്രമുഖ എഴുത്തുകാരനും ഗാന്ധിയനും പ്രഭാഷകനും ആയിരുന്ന ഇടമറ്റം രത്‌നപ്പന്റെ രണ്ടാം ചരമവാര്‍ഷികാരണവും സമ്പൂര്‍ണ്ണ കൃതികളുടെ ഒന്നാം ഭാഗം പ്രകാശനവും പാലാ കിസ്‌കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു . സഫലം 55 പ്ലസും പാലാ സഹൃദയമിതിയും ആയിരുന്നു സംഘാടകര്‍.
ബാങ്ക് പ്രസിഡന്റ് എംഎസ് ശശിധരന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവും എഴുത്തുകാരനുമായ സക്കറിയ പുസ്തക പ്രകാശനം നിര്‍വഹിച്ചു സംസാരിച്ചു. പാലാ സഹൃദയ രക്ഷാധികാരി രവി പാല പുസ്തകങ്ങള്‍ സ്വീകരിച്ചു.
മുന്‍ എം ജി വൈസ് ചാന്‍സിലര്‍ ഡോ സിറിയക് തോമസ് , ഡോ.സാബു ഡി മാത്യു , കാര്‍ട്ടൂണിസ്റ്റ് ജോണി മണിമല, എഴുത്തുകാരി ഡി ശ്രീദേവി, ജി .ബാബുരാജ്, വി എം അബ്ദുള്ള ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments