ചെമ്മലമറ്റം12 ശ്ലീഹൻമാരുടെ പള്ളിയിൽ ശ്ലീഹൻമാരുടെ തിരുനാളിന്റെ പ്രധാന ദിവസമായ ഇന്ന് നടന്ന തിരുനാൾ പ്രദക്ഷിണത്തിലും അപ്പവും മീനും നേർച്ചസദ്യയിലും ആയിരങ്ങൾ അണിചേർന്നു. പന്ത്രണ്ട് വൈദികർ ആണ് തിരുനാൾ കുർബ്ബാന അർപ്പിച്ചത് . തിരുനാളിന്റെ ഭാഗമായി ശ്ലീഹൻമാരുടെ സന്നിധിയിൽ ആദ്യാക്ഷരം കുറിക്കലും നടന്നു.
ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ പന്ദ്രണ്ട് ശ്ലീഹൻമാരുടെ തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ അപ്പവും മീനും നേർച്ചസദ്യയിൽ പങ്കെടുക്കാൻ വിശ്വാസികളുടെ വൻ തിരക്ക് അനുഭവപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് ആയിരങ്ങളാണ് തിരുനാൾ പ്രദിക്ഷണത്തിലും നേർച്ചസദ്യയിലും പങ്കെടുത്തത്.
ക്രിസ്തു തന്റെ പരസ്യ കാലത്തും ഉത്ഥാനത്തിന് ശേഷവും ശിഷ്യൻമാരുമായി അപ്പവും മീനും ഭക്ഷിച്ചു എന്നതിന്റെ ഓർമ്മയ്ക്കാണ് ശ്ലീഹൻമാരുടെ തിരുനാളിൽ ഈ നേർച്ച നടത്തുന്നത് . പത്ത് വർഷങ്ങൾക്ക് മുമ്പ് ഫാദർ ജെയിംസ് കട്ടയ്ക്കൽ എന്ന വൈദികനാണ് ഈ നേർച്ച തുടങ്ങിയത് .
കേരളത്തിൽ ഇത്തരം നേർച്ച നടത്തുന്ന ഏക ദേവാലായമാണ് ചെമ്മലമറ്റം പള്ളി . ഇപ്പോഴത്തെ വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിലാണ് കൂടുതൽ പുതുമകൾ വരുത്തി ഈ വർഷം തിരുനാൾ നടത്തിയത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments