കത്തോലിക്കാ കോൺഗ്രസ് നൂററിയാറാമത് ജന്മവാർഷികത്തോട് അനുബന്ധിച്ചു മെയ് മാസം പന്ത്രണ്ടാം തിയതി നടക്കുന്ന സമുദായ സമ്മേളനത്തിന്റെയും റാലിയുടെയും മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ വെച്ച് സ്വാഗതസംഘം ഓഫീസ്ഉദ്ഘാടനം അരുവിത്തറ ഫൊറോന വികാരി വെ. റവ ഫാദർ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ബിജു പറയനിലത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖ പ്രസംഗം നടത്തി. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ജോസുകുട്ടി ഒഴികയിൽ, ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, അഡ്വ ജോൺസൺ വീട്ടിയാങ്കൽ, ഫാ.ഫ്രാൻസിസ് ഇടവക്കണ്ടം ,
ആൻസമ്മ സാബു ഡോ. റെജി വർഗീസ് മേക്കാടൻ, പയസ് കവളംമാക്കൽ, സി എം ജോർജ്, ബെന്നി കിണറ്റുകര, ജോൺസൻ ചെറുവള്ളി, സിന്ധു ജൈബു, എഡ്വിൻ പാമ്പാറ,സാബു പ്ലാത്തോട്ടം,സാബു പൂണ്ടികുളം, ടോമി കണ്ണേട്ടുമാലി,ടോമിച്ചൻ പഴേമ oത്തിൽ ,ബെന്നി വെട്ടത്തേൽ തുടങ്ങിയവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments