പൂഞ്ഞാര്‍ പെരിങ്ങുളം റോഡില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു. തീക്കോയി സ്വദേശി സോബിനാണ് പരിക്കേറ്റത്. തെറ്റായ ദിശയിലെത്തിയ കാര്‍ ബൈക്കിലിടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ഇടിയേറ്റ് ബൈക്ക് 20 മീറ്ററോളം തെറിച്ചുപോയതായി സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു. ബൈക്ക് പൂര്‍ണമായും തകര്‍ന്നു. കാറിനും തകരാര്‍ സംഭവിച്ചു.
കാറിലുണ്ടായിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments