അടിവാരം സെന്റ് മേരീസ് സ്വാശ്രയ സംഘത്തിന്റെ 2023-24 വർഷത്തെ വാർഷിക ആഘോഷം മെയ് 26 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് അടിവാരം സെന്റ് മേരീസ് LP സ്കൂളിൽ വച്ച് നടക്കും. അടിവാരം സെന്റ് മേരീസ് സ്വാശ്രയ സംഘo ഡയറക്ടർ റവ.ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്വാശ്രയ സംഘം പ്രമോട്ടർ സാജു മുതിരെന്തിക്കൽ സ്വാഗതം ആശംസിക്കും. PSWS പാലാ രൂപത ഡയറക്ടർ റവ.ഫാ.തോമസ് കിഴക്കേൽ യോഗം ഉത്ഘാടനം ചെയ്യും. സ്വാശ്രയ സംഘം ഭാരവാഹികളായ തോമസ് ജോസഫ് (പ്രസിഡന്റ് st മേരീസ് SS),
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് അടിവാരം വാർഡ് അംഗം മേരി തോമസ് , സോൺ കോഡിനേറ്റർ സിബി കണിയാമ്പടി, അലോഷ്യസ് ഐക്കരപ്പറമ്പിൽ,
വൈസ് ഡയറക്ടർ റവ. സി. മെറീന SH എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
യോഗത്തിൽ കഴിഞ്ഞ ഒരു വർഷത്തെ റിപ്പോർട്ട്, കണക്ക് എന്നിവ അവതരിപ്പിക്കുകയും അവ പാസ്സാക്കുകയും ചെയ്യും. ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കികയും അവരെ അടുത്ത വർഷത്തെ ചാർജ് ഏല്പിക്കുന്നതുമാണ്. ഈ വർഷം SSLC, പ്ലസ് 2, ഹയർ ഡിഗ്രി തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ പ്രത്യേകം ആദരിക്കുന്നതുമാണ്.
അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ സെബാസ്റ്റ്യൻ PU (ഗാന്ധിപ്പാൻ) നെ അനുസ്മരണവും നടത്തുതാണ്. തുടർന്ന് യോഗത്തിൽ സംഗീതം,ഡാൻസ് തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും. സമ്മാനദാനത്തിനും സ്നേഹവിരുന്നിനും ശേഷം
ഫ്രാൻസിസ് മാത്യു ഏവർക്കും കൃതജ്ഞത* അർപ്പിച്ചു സംസാരിക്കുകയും ദേശീയഗാനത്തോടെ വാർഷിക ആഘോഷം അവസാനിക്കുകയും ചെയ്യും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments