സംസ്ഥാനത്തെ പത്താംക്ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ശതമാ നം വിദ്യാർത്ഥികൾ വിജയിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി യാണ് ഫലം പ്രഖ്യാപിച്ചത്. 427105 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയ ത്. 71831 പേർ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. കഴിഞ്ഞവർഷം 68604 ആയിരുന്നു. പാലാ വിദ്യാഭ്യാസ ജില്ല 100% വിജയം നേടി. ഏറ്റവും കൂടുതൽ വിജയശതമാനം ഉള്ള ജില്ല കോട്ടയം ആണ് . (99.92)
കഴിഞ്ഞ വർഷം 99.7 ശതമാനമായിരുന്നു വിജയം. ഇത് വലിയ വിവാദവു മായിരുന്നു. വാരിക്കോരി മാർക്ക് നല്കിയെന്നായിരുന്നു അപവാദം. അ തേസമയം ശതമാനം കൂടുന്നത് നിലവാരത്തകർച്ചയായി കാണേണ്ടതില്ലെ ന്നാണ് മന്ത്രിയുടെ നിലപാട്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments