Latest News
Loading...

അടച്ചുപൂട്ടി NFC. നിക്ഷേപകർക്ക് നഷ്ടമായത് കോടികൾ



സാമ്പത്തിക പ്രതിസന്ധിയിലായ എന്‍.എഫ്.സി ഫൈനാന്‍സിന്റെ ബ്രാഞ്ചുകൾ പൂട്ടിയതോടെ പ്രതിസന്ധിയിലായി നിക്ഷേപകർ. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നാണ് നിക്ഷേപകര്‍ ആവശ്യപ്പെടുന്നത്. പണം എവിടെയെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തണം. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. 






1962 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച ധനകാര്യസ്ഥാപനമായ എന്‍.എഫ്.സി ഫൈനാന്‍സിന് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി അൻപതിലേറെ ശാഖകളുണ്ട്. എന്നാൽ സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും ഇപ്പോള്‍ പൂട്ടിയ നിലയിലാണ്. ലക്ഷങ്ങള്‍ മുതൽ കോടികള്‍ വരെ നിക്ഷേപിച്ചവരാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കൂത്താട്ടുകുളത്ത് മാത്രം ആറ് കോടിയിലധികം രൂപയാണ് നിക്ഷേപകർക്ക് ലഭിക്കാനുള്ളത്. 



നോണ്‍ ബാങ്കിംഗ് ഫിനാഷ്യാല്‍ സ്ഥാപന ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് എൻ.എഫ്.സി ഫിനാന്‍സിന്റെ ഉടമകള്‍ അറിയിച്ചു. പ്രശ്നം പരിഹരിച്ചാല്‍ നിക്ഷേപകര്‍ക്ക് വേഗത്തില്‍ പണം നല്‍കുമെന്നും പോലിസ് അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും ഇവര്‍ വിശദീകരിച്ചു. അതേസമയം പോലീസ് കേസെടുക്കാന്‍ പോലും തയ്യാറാവുന്നില്ലെന്ന് നിക്ഷേപകർക്ക് ആക്ഷേപമുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണ ആവശ്യത്തിന് പരിഹാരമായില്ലെങ്കില്‍ ഹൈക്കോടതിയില്‍ ഹർജി ഫയല്‍ ചെയ്യാനാണ് ഇവരുടെ തീരുമാനം




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments