രാമപുരം എസ്.എച്ച്.ജി.എച്ച്.എസ് സ്കൂളിൻ്റെ (വടക്കേമഠം) പ്ലാറ്റിനം ജൂബിലി സ്മരണിക "ഓർമ്മച്ചെപ്പ്" ൻ്റെ പ്രകാശനകർമ്മം പാലാ രൂപത അധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. സ്മരണിക കമ്മിറ്റി കൺവീനർ ബെന്നി താന്നിയും ചീഫ് എഡിറ്റർ നെൽസൺ അലക്സും ചേർന്ന് പിതാവിന് സമർപ്പിച്ചു.
തുടർന്ന് പ്രകാശനം ചെയ്ത സ്മരണിക സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ റോസ് ഏറ്റുവാങ്ങി. ഈ അവസരത്തിൽ പി.ടി.എ പ്രസിഡൻ്റ് ശ്രീ ബെന്നി കുളക്കാട്ടോലി, വൈസ് പ്രസിഡൻ്റ് എ.ജെ ദേവസ്യ ബേബി കാഞ്ഞിരത്തിങ്കൽ, സുനിൽ ചിറയിൽ സ്കൂളിലെ അധ്യാപകരായ സിസ്റ്റർ നോയൽ, ശ്രീ ജോബി തോമസ്, ശ്രീമതി പ്രിയ കാതറിൻ, ശ്രീമതി റിൻസി സെബാസ്റ്റ്യൻ, ശ്രീ സുനീഷ് മാത്യു എന്നിവർ പങ്കെടുത്തു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments