കോട്ടയം: കഴിഞ്ഞ എട്ട് പത്ത് വർഷം തുടർച്ചയായി കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്തിരുന്ന് വെന്തുരുകി നീറി കഴിയുന്ന നേതാക്കളേയും പ്രവർത്തകരേയും ഓർത്ത് കരയുന്നതാവും കോൺഗ്രസിന് അഭികാമ്യമെന്ന് യു.ഡി.എഫ് മുൻ സെക്രട്ടറിയും കേരള കോൺ (എം) ഉന്നതാധികാര സമിതി അംഗവുമായ മുൻ എം.എൽ.എ.ജോണി നെല്ലൂർ പറഞ്ഞു.
കോൺഗ്രസിൻ്റെ മുഖപത്രമായ വീക്ഷണം പത്രത്തിൻ്റെ മുഖപ്രസംഗത്തിൽ കേരള കോൺ (എം) നേയും പാർട്ടി ചെയർമാനേയും പരിഹസിച്ചിരിക്കുന്നത് അപലനീയമാണെന്നും ജോണി നെല്ലൂർ പറഞ്ഞു. എത്ര വിലപിച്ചാലും കോൺഗ്രസിൻ്റെ ഒരാഗ്രഹവും ഉടനെങ്ങും കേരളത്തിൽ നടപ്പാകില്ലെന്നും കേരള കോൺഗ്രസ് (എം) ൻ്റ കാര്യം നോക്കാൻ പ്രാപ്തമായ നേതൃത്വം പാർട്ടിക്ക് ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments