Latest News
Loading...

തീക്കോയിയില്‍ വെള്ളമില്ലാതെ ജനങ്ങള്‍. പഞ്ചായത്ത് ജലവിതരണം വൈകുന്നു



തീക്കോയി ഗ്രാമപഞ്ചായത്തില്‍ വിവിധ സ്ഥലങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. വനേല്‍ അതികഠിനമായതോടെ കിണറുകളും മറ്റ് ജലസ്രോതസുകളും വറ്റിവരണ്ട് കഴിഞ്ഞു. എന്നാല്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് വിവിധ വാര്‍ഡുകളില്‍ വെള്ളം എത്തിക്കാനുള്ള ശ്രമം ഈ വര്‍ഷം ഇതുവരെയായിട്ടും ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമായി. 





മുന്‍കാലങ്ങളില്‍ കുടിവെള്ള ക്ഷാമം ഉണ്ടാകുമ്പോള്‍ പഞ്ചായത്തില്‍നിന്നും കുടിവെള്ളം എത്തിച്ചു കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാല്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കടുത്ത വേനലായിട്ടും ഇത്തവണ പഞ്ചായത്ത് പ്രസിഡന്റും ഭരണ സമിതിയും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പഞ്ചായത്ത് അംഗം രതീഷ് പി.എസ് ആരോപിച്ചു.  പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഒരു തുള്ളി വെള്ളം പോലും ഇല്ലാത്ത സാഹചര്യമാണ്. തലച്ചുമടായി എത്തിക്കാന്‍ പോലും വെള്ളമില്ലാത്ത ഈ ഭാഗങ്ങളില്‍ ജനങ്ങള്‍ നേരിടുന്ന ദുരിതം അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് രതീഷ് പറഞ്ഞു. 





ആഴ്ചയില്‍ രണ്ട് തവണ 1300 രൂപ കൊടുത്ത് വെള്ളം വാഹനത്തിലെത്തിക്കേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളത്. പഞ്ചായത്ത് പരിധിയില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് ജിപിഎസ് ഘടിപ്പിച്ച വാഹനഉടമകളില്‍ നിന്നും കഴിഞ്ഞ് 18് പഞ്ചായത്ത് സെക്രട്ടറി ക്വട്ടേഷഷന്‍ ക്ഷണിച്ചിരുന്നു. ഇത്രയും ദിവസം ആയിട്ടും GPS ഘടിപ്പിച്ച ഒരു ജലവിതരണ വാഹനം പോലും കണ്ടെത്താന്‍ പറ്റിയിട്ടില്ല. ജനങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് ഒപ്പം നിന്ന് ജനങ്ങളുടെ ആവശ്യങ്ങള്‍ നടത്തി കൊടുക്കേണ്ട പഞ്ചായത്ത് പ്രസിഡണ്ടും പഞ്ചായത്ത് ഭരണസമിതിയും തീക്കോയി പഞ്ചായത്തില്‍ നോക്കുകുത്തികളായി നില്‍ക്കുകയാണെന്നും രതീഷ് പറഞ്ഞു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments