കോട്ടയം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ . ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പാലാ നിയോജക മണ്ഡലത്തില്‍ റോഡ് ഷോ നടത്തി. വൈകുന്നേരം മൂന്ന് മണിക്ക് കൂരാലി കവലയില്‍ നിന്നും ആരംഭിച്ച റോഡ് ഷോ മാണി സി.കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
യുവജന സംഘടനാ നേതാക്കളുടെ നേതൃത്വത്തിലുള്ള ബൈക്ക് റാലിയും വിവിധ വാദ്യമേളങ്ങളും കൊഴുപ്പേകിയ റാലിയ്ക്ക് ആവേശകരമായ സ്വീകരണമാണ് വിവിധ കേന്ദ്രങ്ങളില്‍ ലഭിച്ചത്. നൂറുക്കണക്കിന് ആളുകള്‍ വഴിവക്കുകളിലും കടത്തിണ്ണകളിലും നിന്ന് സ്ഥാനാര്‍ത്ഥിയെ അഭിവാദ്യം ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ജീവിതത്തിലെ വിവിധ തുറകളിലുള്ളവരുടെ പങ്കാളിത്തം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വന്‍ ഭൂരിപക്ഷത്തോടെയുള്ള സമ്പൂര്‍ണ്ണ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കൂരാലിയില്‍ റാലി ഉദ്ഘാടനം ചെയ്ത മാണി സി.കാപ്പന്‍ എം.എല്‍.എ പറഞ്ഞു.
സ്ഥാനാര്‍ഥിയോടൊപ്പം മാണി സി കാപ്പന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കിയ റോഡ് ഷോ പൈക ,കൊഴുവനാല്‍, മുത്തോലി, പാലാ, ഭരണങ്ങാനം ,തലപ്പലം, മൂന്നിലവ്, തലനാട്, മേലുകാവ്, കടനാട് എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് രാമപുരത്ത് സമാപിച്ചു.
പാതയോരങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേരാണ് സ്ഥാനാര്‍ഥിയെ കാത്ത് നിന്നത്. ഓരോ കവലയിലും പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചാണ് സ്ഥാനാര്‍ഥിയെ വരവേറ്റത്.
വിവിധ കേന്ദ്രങ്ങളില്‍ തോമസ് കല്ലാടന്‍, എ. കെ ചന്ദ്രമോഹന്‍, ബിജു പുന്നത്താനം, അനസ് കണ്ടത്തില്‍ ,തങ്കച്ചന്‍ മുളങ്കുന്ന o ''എം.പി കൃഷ്ണന്‍ നായര്‍, ചൈത്രം ശ്രീകുമാര്‍ , സി.ജി വിജയകുമാര്‍, ആര്‍. സജീവ്, പ്രസാദ് ഉരുളികുന്നം, കെ.കെ ശാന്തറാം, ജോയി സ്‌കറിയ, സി.റ്റി രാജന്‍, പ്രേംജി ആര്‍., ആല്‍ബിന്‍ ഇടമനശ്ശേരി, റോബി ഊടു പുഴ, അനുപമ വിശ്വനാഥ് , പി .എല്‍ എബ്രാഹം , ജിമ്മി ജോസഫ്, എല്‍സമ്മജോസഫ്, മറിയാമ്മ ഫെര്‍ണാണ്ടാസ് / മൈക്കിള്‍ പുല്ലുമാക്കല്‍, ജോര്‍ജ് പുളിങ്കാട്, ഡിജു സെബാസ്റ്റ്യന്‍, എന്നിവര്‍ പ്രസംഗിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments