Latest News
Loading...

ഓടിക്കൊണ്ടിരുന്ന ട്രാവലർ കത്തി നശിച്ചു



ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഓടിക്കൊണ്ടിരുന്ന ട്രാവലർ കത്തി നശിച്ചു. തീക്കോയി ഒറ്റയീട്ടിക്ക് സമീപമാണ് സംഭവം. മൂവാറ്റുപുഴ ഭാഗത്ത് നിന്നും വാഗമൺ സന്ദർശനത്തിനായി എത്തിയ കുടുംബമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. .



കയറ്റം കയറുന്നതിനിടെ വാഹനം നിന്നു പോവുകയും പെട്ടെന്ന് തീയും പുകയും ഉയരുകയും ആയിരുന്നു. ആളുകൾ പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കില്ല. സമീപവാസികൾ ചേർന്ന് തീ കെടുത്തി. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സും എത്തിയിരുന്നു. വാഹനം ഭാഗികമായി കത്തി നശിച്ചു





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments