Latest News
Loading...

ആർ. വി തോമസ് പുരസ്കാരം സമ്മാനിച്ചു



സ്വാതന്ത്ര്യസമരസേനാനിയും മുൻ സ്പീക്കറും ആയിരുന്ന ആർ വി തോമസിന്റെ 125 മത് ജന്മ വാർഷിക സമ്മേളനം പാലായിൽ നടന്നു. സംശുദ്ധ പൊതുപ്രവർത്തനത്തിനുള്ള ആർ വി തോമസ് പുരസ്കാരം സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോ ക്ലിമീസ് കത്തോലിക്കാബാവ പി ജെ ജോസഫ് എംഎൽഎയ്ക്ക് സമർപ്പിച്ചു. ആർ വി തോമസിന്റെ 125-ാം ജൻമദിനാചരണത്തോടനുബന്ധിച്ച് പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തിയ സമ്മേളനത്തിലാണ് അവാർഡ് സമ്മാനിച്ചത്. 



പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഭദ്രദീപം കൊളുത്തി . മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മാണി സി. കാപ്പൻ എംഎൽഎ ആർ.വി. അനുസ്മരണവും മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തേൽ ആശംസാ പ്രസംഗവും നടത്തി. ആർ.വി. തോമസ് സ്‌മാരക സമിതി പ്രസിഡന്റ് ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. ഡോ. സാബു ഡി. മാത്യു സ്വാഗതവും ഡോ. കെ.കെ. ജോസ് കൃതജ്ഞതയും പറഞ്ഞു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments