കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കളത്തൂക്കടവ് യൂണിറ്റ് വാര്‍ഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. KVVES സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോണ്‍സണ്‍ പാറക്കല്‍ അധ്യക്ഷനായിരുന്നു.
സെന്റ് ജോണ്‍ വിയാനി ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ സിബി പ്ലാത്തോട്ടം, ജില്ലാ ജനറല്‍ സെക്രട്ടറി JKN പണിക്കര്‍, ജില്ലാ നേതാക്കളായ വി സി .ജോസഫ്, സജി മാറാമറ്റം എന്നിവര്‍ പങ്കെടുത്തു. ഭരണ സമിതി തിരഞ്ഞെടുപ്പില്‍ ജോണ്‍സണ്‍ പാറക്കല്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. TR പ്രസന്നന്‍ ജനറല്‍ സെക്രട്ടറിയായും ഡാന്റി ജോസഫ് ട്രഷററായും ഉള്‍പ്പെടുന്ന 15 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി യെയും യോഗം തിരഞ്ഞെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments