കെ.എം മാണിയുടെ അഞ്ചാം ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ കല്ലറിയിലെത്തി പുഷ്പങ്ങളര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ്. രാവിലെ ഒന്‍പതരയോടെയാണ് പാര്‍ട്ടി നേതാക്കളോടൊപ്പം അദ്ദേഹം പാലാ കത്തീഡ്രല്‍ പള്ളിയുടെ കല്ലറയിലെത്തിയത്. പി.ജെ ജോസഫിനൊപ്പം കോട്ടയം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ്ജും പുഷ്പ ചക്രം സമര്‍പ്പിച്ചു.
കെഎം മാണിയെ കുറിച്ചുള്ള നല്ല സ്മരണകളാണ് മനസിലുള്ളതെന്ന് പി.ജെ ജോസഫ് പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച നേതാവാണ്. ഐക്യജനാധിപത്യമുന്നണിയുടെ ധീരനായ നേതാവായിരുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാജ്ഞലികളര്‍പ്പിക്കുന്നു.
വികാരത്തിന് അടിപ്പെട്ടാണ് സജി മഞ്ഞക്കടമ്പില്‍ പാര്‍ട്ടി വിട്ടതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അതില്‍ മറ്റ് അടിസ്ഥാനങ്ങളൊന്നുമില്ല. സജി തിരിച്ചുവന്നാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മോന്‍സ് ജോസഫിനെതിരെ ആരോപണമുന്നയിച്ചാണ് 2 നേതാക്കള്‍ പാര്‍ട്ടിവിട്ടതെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.
മോന്‍സ് ജോസഫ് എംഎല്‍എ, ജോയി എബ്രാഹം, ഇ.ജെ ആഗസ്തി, പി.സി തോമസ്, ജോസ്‌മോന്‍ മുണ്ടയക്കല്‍, ജോര്‍ജ്ജ് പുളിങ്കാട്, കുര്യാക്കോസ് പടവന്‍, അജിത് മുതിരമല, നഗരസഭാ കൗണ്‍സിലര്‍ ജോസ് എടേട്ട്, സിജി ടോണി, കെ.സി മാത്തച്ചന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments