Latest News
Loading...

മീനച്ചിലാർ ശുചീകരിച്ചു




ഈരാറ്റുപേട്ട നഗരസഭ കണ്ടിജന്റ് ജീവനക്കാരുടെയും, തൊഴിലാളികളുടെയും നേതൃത്വത്തിൽ  ചൊവ്വാഴ്ച മീനച്ചിലാർ ശൂചീകരിച്ചു . ഐ ആർ ഡബ്ള്യു ടീമ അംഗങ്ങളും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളിയായി. കോസ്-വേ പാലത്തിനും ചെക് ഡാമിനും ഇടക്കുള്ള പ്രദേശം ഏകദേശം 90 ശതമാനം ചൊവ്വാഴ്ച ശുചീകരിച്ച് കഴിഞ്ഞു. 




അന്യസംസ്ഥാന തൊഴിലാളികൾക്ക് വാടകക്ക് കൊടുത്തിരിക്കുന്ന കെട്ടിട ഉടമസ്ഥരും, പ്രദേശത്തെ കൈത്തോടിന് സമീപത്ത് താമസിക്കുന്ന ചില വീട്ടുകാരുമാണ് മാലിന്യം നദിയിലേക്ക് വലിച്ചെറിയുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
 


പ്രദേശത്തെ കെട്ടിട ഉടമസ്ഥരുടെയും, വാർഡ് പ്രതിനിധികളുടെയും, ആശാ വർക്കർ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവരുടെയും അടിയന്തിര മീറ്റിംഗ് അടുത്ത ദിവസം തന്നെ ചേരുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.





മീനച്ചിലാർ പൂർണമായും ശുചീകരിക്കുന്നതിന് വരും ദിവസങ്ങളിൽ നാട്ടിലെ സന്നദ്ധ ടീമുകളും, സംഘടനകളും, ക്ലബ്ബുകളും ചേർന്ന് ശുചീകരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ പറഞ്ഞു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments