Latest News
Loading...

ഇ.ജെ ആഗസ്തി യുഡിഎഫ് ജില്ലാ ചെയര്‍മാനാകും



കോട്ടയം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവച്ച സജി മഞ്ഞക്കടമ്പലിന് പകരം ഇ.ജെ ആഗസ്തിയെ നിശ്ചയിച്ച് യുഡിഎഫ് നേതൃയോഗം. കോട്ടയത്ത് ചേര്‍ന്ന യുഡിഎഫ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് ആരെന്ന് നിശ്ചയിക്കുന്നത് കേരള കോണ്‍ഗ്രസാണ്. അവരുടെ തീരുമാനത്തെ അംഗീകരിച്ചതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.



 സജിയെ മടങ്ങിവരാന്‍ തയാറാണെങ്കില്‍ അത് ആ സമയത്ത് ആലോചിക്കും. രാജി തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ശക്തിയായി മുന്നോട്ട് പോകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, അഡ്വ ഫ്രാന്‍സീസ് ജോര്‍ജ്ജ്, മോന്‍സ് ജോസഫ് എംഎല്‍എ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.

വാര്‍ത്താസമ്മേളനം വീഡിയോ കാണാം




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments