Latest News
Loading...

ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍




ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ ഏറെ ആഘോഷത്തോടെയും പ്രാര്‍ഥനകളോടെയും കൊണ്ടാടുന്ന പെരുന്നാളാണ് ഈദ് ഉല്‍ ഫിത്തര്‍.   ശവ്വാല്‍ മാസത്തിന് ആരംഭം കുറിക്കുന്ന പെരുന്നാള്‍ കൂടിയാണിത്. റമസാനിന് ശേഷമുള്ള മാസമായ ശവ്വാലിലെ ഒന്നാം തീയതിയാണ് ഈദ് ഉല്‍ ഫിത്തര്‍. ഒരു മാസത്തെ നോമ്പിലൂടെയും വ്രതാനുഷ്ഠാനങ്ങളിലൂടെയും ആരോഗ്യവും പ്രതിരോധശേഷിയും വാഗ്ദാനം ചെയ്തതിന് അല്ലാഹുവിന് നന്ദി പറയുന്ന ദിവസമാണ് ഇത്.

ഈദ് ഉല്‍ ഫിത്തര്‍ എന്നാല്‍ 'നോമ്പ് തുറക്കുന്നതിന്റെ ഉത്സവം എന്നാണ് അര്‍ത്ഥം. പുതിയ വസ്ത്രങ്ങള്‍ ധരിച്ചും പലഹാരങ്ങള്‍ തയ്യാറാക്കിയും ദാനധര്‍മ്മങ്ങള്‍ ചെയ്തും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ചുമൊക്കെയാണ് വിശ്വാസികള്‍ ഈദ് ആഘോഷമാക്കുന്നത്. വിശുദ്ധ റമദാന്‍ മാസത്തിലാണ് മുഹമ്മദ് നബിക്ക് വിശുദ്ധ ഖുര്‍ആനിന്റെ ആദ്യ വെളിപ്പെടുത്തല്‍ ലഭിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. റമദാന്‍ മാസത്തില്‍ പ്രഭാതം മുതല്‍ സന്ധ്യ വരെയുള്ള ഉപവാസത്തിന്റെ അവസാനവും ഷവ്വാല്‍ മാസത്തിന്റെ തുടക്കവും ആണ് ഈദ് അല്‍ ഫിത്തറിലൂടെ അടയാളപ്പെടുത്തുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഉപവാസ ചടങ്ങുകളില്‍ ശക്തിയും സഹിഷ്ണുതയും നല്‍കിയതിന് അല്ലാഹുവിനെ ബഹുമാനിക്കുന്നതിനായി ഈദ് അല്‍ ഫിത്തര്‍ ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ആഘോഷിക്കുന്നു.






ഈദ് ദിനത്തില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും പ്രഭാതത്തിനുശേഷം ഒരു പ്രസംഗം നടത്തുകയും ചെയ്യുന്നു. ഭക്തര്‍ പുതിയ വസ്ത്രം ധരിച്ച് ''ഈദ് മുബാറക്'' എന്ന് പറഞ്ഞ് ആശംസകള്‍ കൈമാറുകയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നകയും ചെയ്യുന്നു. സക്കാത്ത് നല്‍കുകയും പാവപ്പെട്ടവര്‍ക്ക് അന്നദാനം നടത്തുകയും ചെയ്യുന്നുണ്ട് ഈ പുണ്യ ദിനത്തില്‍. ഇതോടൊപ്പം വൈവിധ്യമാര്‍ന്ന ഭക്ഷണം തയ്യാറാക്കി കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ഒപ്പം സന്തോഷത്തോടെ കഴിക്കുന്നു. ഇസ്ലാമിന്റെ അഞ്ച് തൂണുകളിലൊന്നായ സകാത്ത് അല്ലെങ്കില്‍ ദരിദ്രര്‍ക്ക് ദാനധര്‍മ്മം നല്‍കുന്നത് തന്നെയാണ് ചടങ്ങില്‍ പ്രധാനപ്പെട്ടത്.  ഇസ്ലാമില്‍ സല്‍പ്രവൃത്തികള്‍ക്ക് 10 തവണ പ്രതിഫലം ലഭിക്കുന്നുവെന്നതാണ് വിശ്വാസം. അതിനാല്‍ റമദാനിലെ 30 ദിവസത്തെ നോമ്പുകാലം തന്നെ തന്നെ നാഥന് സ്വയം സമര്‍പ്പിക്കുന്നതിലൂടെ ലോകത്ത് സമാധാനവും ഐക്യവും നിലനില്‍ക്കുന്നു എന്നാണ് പറയുന്നത്.




ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഈരാറ്റുപേട്ടയിലെ വിവിധ പള്ളികളില്‍  ഈദ് നമസ്‌ക്കാരം നടക്കും.  പളളികളുടെ പേരും .നമസ്‌ക്കാരത്തിന്റെ സമയവും നേതൃത്വം നല്‍കുന്നവരുടെ പേരുകളും ചുവടെ.

നൈനാര്‍ പള്ളി ജു അ മസ്ജിദ്
8.15ന് അഷറഫ് മൗലവി.

പുത്തന്‍ പള്ളി ജുമാ മസ്ജിദ്
7 .30 ജ അഫര്‍ സാദിഖ് മൗലവി.


മസ്ജിദുനൂര്‍ കടുവാമുഴി 7.45
ഇബ്രാഹീം കുട്ടി മൗലവി

മസ്ജിദുല്‍ റഹ് മ വാക്കാപറമ്പ് 7.45 നൗഫല്‍ ബാഖവി

സുന്നി മസ്ജിദ് വടക്കേക്കര 8.15  മുഹമ്മദ് ലബീബ് അസ്ഹരി

മുക്കട മസ്ജിദ്  വടക്കേക്കര 7.30 മുഹമ്മദ് മൗലവി 

മസ്ജിദുല്‍ അമാന്‍ നടയ്ക്കല്‍ 
7.30
മുഹമ്മദ് ഹാഷിര്‍ നദ് വി.

മസ്ജിദുല്‍ ഹുദാ നടയ്ക്കല്‍  7.30 മുഹമ്മദ്  ഉനൈസ് മൗലവി

അറഫ ജും അ മസ്ജിദ് നടയ്ക്കല്‍ 7.45 അബ്ദുള്ള മൗലവി

സഫാ മസ്ജിദ് നടയ്ക്കല്‍ 7.30
അനസ് മന്നാനി

മസ്ജിദുല്‍ റഹ് മാന്‍ പത്താഴപ്പടി 7.15
അബ്ദുല്‍ സത്താര്‍ മൗലവി

മസ്ജിദുല്‍ ബറക്കാത്ത് പത്താഴപ്പടി
7-30 ഹാരിസ് ഫലാഹി

ജബലുന്നൂര്‍ ജുമാ മസ്ജിദ് തേവരുപാറ
8.00  ഷിബ് ലി മൗലവി

അല്‍ ഈമാന്‍ ജുമാ മസ്ജിദ് കാരയ്ക്കാട്   
7 .00 മുജീബ് മൗലവി

മസ്ജിദുല്‍ അന്‍സാര്‍
മുരുക്കോലി.8.00
മൗലവി അനസുല്‍ ഖാസിമി.

ദാറുസ്സലാം മസ്ജിദ്  ഇളപ്പു ങ്കല്‍
7 .30 നിസാര്‍ മൗലവി

മര്‍വ മസ്ജിദ് വട്ടക്കയം
7 .30 അഷറഫ് മൗലവി

ബിലാല്‍ മസ്ജിദ്, ഇടകളമറ്റം
7. 15 നു അമാന്‍ മൗലവി

മസ്ജിദുല്‍ ഖുബാ ഇടകളമറ്റം
7 .30 ഹാഷിം മൗലവി


തെക്കേക്കര

മുഹ്യിദ്ദീന്‍ ജുമാ മസ്ജിദ് : 7.45 മുഹമ്മദ് സുബൈര്‍ മൗലവി അല്‍കാസിമി

സ്വാഹാബ മസ്ജിദ് : 7.15 ബിലാല്‍ മൗലവി

തഖ് വാ മസ്ജിദ് : 7.30 സുബൈര്‍ മൗലവി

ജീലാനി മസ്ജിദ് : 7.30 സബാഹ് മൗലവി

ജബലുറഹ്‌മ (മുത്താരംകുന്ന് ) :7.30 റംഷീദ് മൗലവി

മദീന മസ്ജിദ് : 7.15 സാബിത്ത് മൗലവി

നൂറുല്‍ ഹുദാ മസ്ജിദ് (ദറസ്സ്) : 7.30 അഷ്‌റഫ് മൗലവി

ഫാത്തിമ മസ്ജിദ് (ചിരപ്പാറ) : 7.30. ലുതുഫുതുള്ള മൗലവി

മസ്ജിദ് ഉമര്‍ ബിന്‍ അല്‍ ഖത്താബ് (തൈപ്പറമ്പ് മസ്ജിദ്) : 7.45 അബാബീല്‍ മൗലവി

തലനാട്

അല്‍മദീന ജുമാമസ്ജിദ്
8.00 നസീഫ് മൗലവി


ഈരാറ്റുപേട്ടയിലെ ഈദ് ഗാഹുകള്‍

വിവിധ സംഘടനകള്‍ നടത്തുന്ന സംയുക്ത ഈദ് ഗാഹ് 
നടയ്ക്കല്‍ സ്‌പോര്‍ട്ടി കോ മൈതാനം രാവിലെ  7.15 ന് ഖാലിദ് മദനി ആലുവ 

കെ എന്‍ എം ഈദ് ഗാഹ്  എം ജി എച്ച് എസ് സ്‌കൂള്‍ ഗ്രൗണ്ട്.
രാവിലെ 7.30 അബ്ദുല്‍ കലാം മൗലവി

കടുവാമൂഴി ബസ്സ് സ്റ്റാന്റ് ഗ്രൗണ്ട് രാവിലെ
7. 15  സഈദ് അല്‍ ഹിക്മി 

ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തെക്കേക്കര 
രാവിലെ 7.00 യാസീന്‍ സ്വലാഹി


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments