Latest News
Loading...

സ്നേഹാദരവോട്ടുകൾ ചാഴികാടന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കും : ഡാന്റീസ് കൂനാനിക്കൽ



കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ  മത്സരിക്കാൻ തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച കെഎം മാണി സാറിന്റെയും പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഉടനീളം ചാഴികാടനു വേണ്ടി വോട്ടുകൾ അഭ്യർത്ഥിച്ച ഉമ്മൻചാണ്ടി സാറിന്റെയും ഓർമ്മകൾക്ക് മുമ്പിൽ സ്നേഹാദരം അർപ്പിച്ചുകൊണ്ടുള്ള യു.ഡി.എഫ് വോട്ടുകൾ തോമ സ് ചാഴികാടന്റെ ഭൂരിപക്ഷ മുയർത്തുമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു. നൂറ് ശതമാനം എം.പി ഫണ്ട് വിനിയോഗത്തിലൂടയും നാലായിരത്തി ഒരുനൂറ് കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങളിലൂടയും എം.പി. മാർക്ക് മാതൃകയായി മാറി നിലപാടിലുറച്ച് വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ തോമസ് ചാഴികാടന്  നിഷ്പക്ഷമതികളുടെ വോട്ടുകളും നേടിയെടുക്കാനാകും. 





കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ ധ്വംസനങ്ങൾക്കും മതേതരത്വ അട്ടിമറികൾക്കും ഇലക്ടറൽ ബോണ്ടു തട്ടിപ്പുകൾക്കുമെതിരെയുള്ള ജനവികാരം ഈ തെരഞ്ഞെടുപ്പിൽ  രണ്ടില അടയാളത്തിൽ തോമസ് ചാഴികാടന് അനുകൂല ഘടക ങ്ങളാകും.  നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന രാജ്യവിരുദ്ധ ഭരണകൂട ഗൂഢതന്ത്രങ്ങൾക്കെതിരെ ശക്തമായ ജനവികാരം ഉയർത്തിക്കൊണ്ട് ഇൻഡ്യാ സഖ്യത്തിന്റെ സർക്കാർ നമ്മുടെ രാജ്യത്ത് അധികാരത്തിലേറുവാൻ രാഷ്ട്രീയ നിലപാടിൽ എന്നും എപ്പോഴും ഉറച്ചുനിൽക്കുന്ന കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിലും അതിനു മുൻപ് ഏഴു തവണയും ഒരേ ഒരു പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഒരേയൊരു ചിഹ്നം എന്ന രീതിയിൽ രണ്ടില അടയാളത്തിൽ മത്സരിച്ച തോ മസ് ചാഴികാടനെ വീണ്ടും  വിജയിപ്പിക്കേണ്ടത് നാടിന്റെ പൊതു ആവശ്യമാണ്. 




ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി പുതുപ്പള്ളിയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ഡാന്റീസ് കൂനാനിക്കൽ . വിവിധ കക്ഷി നേതാക്കളായ റജി സഖറിയ,  സുഭാഷ് ജോർജ് , കെ.എം.രാധാകൃഷ്ണൻ , ജോസഫ് ചാമക്കാല, ജിജോ വരിക്കമുണ്ട, അഡ്വ.പ്രദീപ് കുമാർ ,സിബി ചേനപ്പാടി, പി.കെ. ആനന്ദക്കുട്ടൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments