Latest News
Loading...

ആരോപണം തീർത്തും അടിസ്ഥാന രഹിതം. ചെയർപേഴ്സൺ




ഈരാറ്റുപേട്ട .നഗരസഭയിലെ കുടുംബശ്രീ ഓഫീസ് നഗരസഭ ഓഫീസ് കെട്ടിടത്തിൽ നിന്ന് മാറ്റി  മാർക്കറ്റിലുള്ള നഗരസഭയുടെ തന്നെ മാർക്കറ്റ് കോംപ്ലക്സ് കെട്ടിടത്തിലേക്ക് മാറ്റിയത് നഗരസഭയുടെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വേണ്ടിയാണെന്ന് ഈരാറ്റുപേട്ട  നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ പറഞ്ഞു.



ഗ്രാമ പഞ്ചായത്ത്‌ ആയിരുന്ന കാലത്തെ അടിസ്ഥാന സൗകര്യങ്ങളെ നിലവിൽ നഗരസഭക്ക് ഉള്ളു, എന്നാൽ നഗരസഭ ആയപ്പോൾ ധാരാളം ഡിപ്പാർട്ട്മെന്റുകൾക്ക് കൂടി ഓഫീസിൽ സൗകര്യം നൽകേണ്ടതായിട്ടുണ്ട് നിലവിൽ എഞ്ചിനീയറിങ് സെക്ഷനിൽ അസിസ്റ്റന്റ് എൻജിനീയർ ഓവർസിയർമാർക്കും ഇരിക്കുവാനും ഫയലുകൾ സൂക്ഷിക്കുവാനും ബുദ്ധിമുട്ടുകൾ നേരിടുന്നതായും കൗൺസിലർമാർക്ക് ഇരിക്കുവാൻ റൂമുകൾ ഇല്ലാത്തതായും അജണ്ടയിലൂടെ കൗൺസിലർമാർ ആവിശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 26 ലെ കൗൺസിലിൽ ചർച്ച നടത്തി ഉചിതയമായ സ്ഥലം കണ്ടെത്തിയതിന്റെ ഭാഗമായി നഗരസഭയുടെ പ്രവർത്തനത്തിന് ഉപയോഗിക്കുവാനും അജണ്ട നമ്പർ 3,4 തീരുമാന പ്രകാരം സി ഡി എസ് ഓഫീസ്, കോൺഫറൻസ് ഹാൾ എന്നിവ മാറ്റുന്നതിന് തീരുമാനം ഐക്യകണ്ഠേന അംഗീകരിച്ചതാണ് .  





തീരുമാനം ഏപ്രിൽ 16 നു സി ഡി എസ് നെ അറിയിച്ചിട്ടുള്ളതും മെമ്പർ സെക്രട്ടറി മെഡിക്കൽ ലീവ് ആയിരുന്നതിനാൽ സെക്ഷൻ ക്ലാർക്ക് മുഖാന്തിരം നഗരസഭ ചെയർപേഴ്സൺ നഗരസഭ സ്റ്റാഫിലൂടെ അറിയിച്ചിട്ടുള്ളതാണ് . എന്നാൽ നാളിതുവരെ സി ഡി എസ് ഓഫീസ് മാറാത്ത സാഹചര്യത്തിൽ നഗരസഭ മുൻകൈ എടുത്ത് നഗരസഭ കോംപ്ലക്സിലേക്ക് മാറ്റുകയാണ് ഉണ്ടായത് .
ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി മാസത്തിൽ നടന്ന നഗരോത്സവവുമായി യാതൊരു ബന്ധമില്ലാത്തതും . കുടുംബശ്രീയുടെയോ ജില്ലാ മിഷന്റെയോ ഒരു രൂപ പോലും നഗരോത്സവത്തിന് ചിലവഴിച്ചിട്ടില്ലാത്തതുമാണ് നഗരസഭയുടെ ഔൺ ഫണ്ടിൽ നിന്നുമാണ് കൗൺസിൽ അംഗീകാരത്തോട് കൂടെ നഗരോത്സവത്തിന് ഫണ്ട്‌ അനുവദിച്ചിട്ടുള്ളത് . തെറ്റായ വാർത്ത ചമച്ചു കുടുംബശ്രീ അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സിഡിഎസ് ചെയർപേഴ്സൺ ഷിജി ആരിഫിന്റെ വ്യക്തി താൽപര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ പറഞ്ഞു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments