1960-70ത് കാലഘട്ടങ്ങളിൽ നമ്മുടെ നാട്ടിൽ സാമ്പത്തിക തകർച്ചയും പട്ടിണിയും ഉണ്ടായപ്പോൾ മീനച്ചിൽ താലൂക്കിൽ നിന്നും ഹൈറേഞ്ചിലേയ്ക്കും മാലബാറിലേയ്ക്കും കുടിയേറിപ്പോയ നസ്രാണികൾക്ക് (മാർതോമ്മാ നസ്രാണികൾ) ആകെയുണ്ടായിരുന്ന മനോധൈര്യം അരുവിത്തുറ വല്യച്ചനിലുള്ള അചഞ്ചലമായ വിശ്വാസം മാത്രമായിരുന്നു. ഹൈറേഞ്ചിലും മലബാറിലും കുടിയേറി കാടുവെട്ടി തെളിച്ച് കൃഷി ചെയ്യുമ്പോൾ അവർക്കുണ്ടായ പ്രതിസന്ധികളെ മറികടക്കുവാനുള്ള ഏക ആശ്രയം അരുവിത്തുറ വല്യച്ചൻ മാത്രമായിരുന്നു.
അവരുടെ കഠിനാധ്വാനത്തിന്റെ ഒരു ഭാഗം വല്യച്ചന് കൊടുക്കുന്നതിനും അനുഗ്രഹങ്ങൾ നേടുന്നതിനും വേണ്ടി എല്ലാ വർഷവും പെരുന്നാളിനും വല്യച്ചന്റെ സവിധത്തിൽ അവർ ഓടിയെത്തും കാലങ്ങൾ മുന്നോട്ട് പോയപ്പോളും അവരുടെ പിൻതലമുറക്കാരും ആ പാത പിൻതുടർന്നു.
വല്യച്ചന്റെ തിരുസ്വരൂപത്തിങ്കൽ ചാർത്തുന്നതിന് വേണ്ടിയുള്ള ഏലയ്ക്കാ മാലകൾ എല്ലാ വർഷവും അരുവിത്തുറയിൽ എത്തും. വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം 25-ാം തീയതി അൾത്താരയിൽ പുനപ്രതിഷ്ഠച്ചതിനു ശേഷമുള്ള വാശിയേറി ഏലയ്ക്കാമാല ലേലം വിളി ചരിത്രപ്രസിദ്ധമാണ്. അതുപോലെ തന്നെ കുരുമുളക് കർഷകർ അവരുടെ അധ്വാനത്തിന്റെ ഒരു വിഹിതം വല്യച്ചന് കാണിയ്ക്കായി നൽകുന്നതും ഒരു ആചാരമായി മാറി.
ഹൈറേഞ്ചിലേയും മലബാറിലേയും കുടിയേറ്റ കർഷകർ കാടുവേട്ടി തെളിച്ചപ്പോൾ അവിടെയുണ്ടായിരുന്ന മലപാമ്പുകളുടെ ശല്യം വളരെ കൂടുതലായിരുന്നു. എപ്പോൾ വേണമെങ്കിലും തങ്ങളും തങ്ങളുടെ കുടുംബാംഗങ്ങളും മരണത്തിനു കീഴടങ്ങുമെന്നറിയായിരുന്ന അവർക്ക് ഏക ആശ്രയം അരുവിത്തുറ വല്യച്ചൻ എന്ന വിളിപ്പേരിലുള്ള വിശുദ്ധ ഗീവർഗീസ് സഹദായിലായിരുന്നു. തങ്ങളുട എല്ലാ ഉയർച്ചയ്ക്കും ഐശ്വര്യങ്ങൾക്കും കാരണം വല്യച്ചന്റെ അനുഗ്രഹമാണെന്ന് അവർ വിശ്വസിച്ചു പോന്നു. ഓരോ വർഷവും പെരുന്നാൾ ദിവസങ്ങളിലെത്തി വല്യച്ചനെ വണങ്ങി കരഞ്ഞു പ്രാർഥിച്ചതിനു ശേഷം വരുന്ന വർഷം ഞങ്ങൾ വന്നോളാമെന്ന് വല്യച്ചനു മുൻപിൽ വാക്ക് കൊടുത്തിനു ശേഷമാണ് അവർ നിറഞ്ഞ മനസോടുകൂടി തിരിച്ചു പോകുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments