കർഷക ജനതയുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ആന്റോ ആന്റണി വിജയിക്കേണ്ടത് അനിവാര്യമാണെന്ന് അഡ്വ. ജോയ് എബ്രഹാം എക്സ്. എം. പി. ആന്റോ ആന്റണിയുടെ തീക്കോയി പഞ്ചായത്തിലെ പര്യടനം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റബ്ബർ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ വില സ്ഥിരത ഉറപ്പുവരുത്താനും സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാനും ഇന്ത്യാ മുന്നണി അധികാരത്തിൽ വരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു. ഡി. എഫ്. തീക്കോയി മണ്ഡലം ചെയർമാൻ ജോയ് പൊട്ടനാനിയിൽ അധ്യക്ഷത വഹിച്ചു. കെ സി ജെയിംസ്,അഡ്വ. ജോമോൻ ഐക്കര,അഡ്വ. വി ജെ ജോസ്, മജു പുളിക്കൻ, തോമസുകുട്ടി മൂന്നാനപ്പള്ളിൽ,പയസ് കവളമ്മാക്കൽ,ബേബി മുത്തനാട്ട്, അഡ്വ. സതീഷ്കുമാർ,
റെജി മേക്കാടൻ ജോർജ് ജേക്കബ്, പ്രകാശ് പുളിക്കൻ, ടോമി മാടപ്പള്ളി, വർക്കിച്ചൻ വയമ്പോത്തനാൽ,ബിനോയ് ജോസഫ്, റസീം മുതുകാട്ടിൽ,ഹരി മണ്ണുമഠം, മോഹനൻ കുട്ടപ്പൻ,ഓമനാ ഗോപാലൻ,മാജി തോമസ്,ജയറാണി തോമസുകുട്ടി, സിറിൽ റോയി,തീക്കോയി സഹകരണ ബാങ്ക് പ്രസിഡന്റ് ടി ഡി ജോർജ് തയ്യിൽ, റിജോ കാഞ്ഞമല,റെജി തുണ്ടിയിൽ, ജെബിൻ മേക്കാട്ട്, ടോം ജോണി, റോയ് പുതുപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments