പത്തനംതിട്ട മണ്ഡലത്തിൽ എൻ ഡി എ ക്കെതിരെ മത്സരിക്കുന്നത് സഹകരണ കൊള്ളക്കാരെന്ന് ബി ജെ പി നേതാവ് പി സി ജോർജ്. അനിൽ കെ ആന്റണി യുടെ പൂഞ്ഞാർ മണ്ഡലത്തിലെ പര്യടനം തീക്കോയി യിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നിലവ്, പൂഞ്ഞാർ ഈരാറ്റുപേട്ട സഹകരണ ബാങ്കുകൾ കൊള്ളയടിച്ചവർ സഹകാരികളെ വഞ്ചിച്ചു. മത തീവ്രവാദികളെ കൂട്ടുപിടിച്ചു രാജ്യത്തെ ഒറ്റു കൊടുക്കുന്നവരാണ് എൽ ഡി എഫും യു ഡി എഫും എന്ന് പി സി ജോർജ് കൂട്ടിച്ചേർത്തു. കേരളത്തിന്റെ വികസനത്തിന് രാജ്യം ഭരിക്കുന്ന വരെ വിജയിപ്പിക്കണം. അനിൽ ആന്റണിക്കുള്ള ഓരോ വോട്ടും നരേന്ദ്രമോദിക്കാണെന്ന് തിരിച്ചറിയണം.
തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് ഇ ഡി രമണൻ അധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് മിനർവ്വ മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്, ജോസ് ഫ്രാൻസിസ്, അഡ്വ. പി രാജേഷ്കുമാർ, ആർ. സുനിൽകുമാർ, ബി പ്രമോദ്, രമേശൻ പി എസ്, മാനി അടിവാരം, ജോസ് ജോൺ ആലാനി മഞ്ജു സജീവ് ജോയ് സ്‌കറിയ, രഞ്ജിത്ത് പി ജി തുടങ്ങിയവർ സംസാരിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments