തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി അരുവിത്തുറ പള്ളിയിൽ സന്ദർശനം നടത്തി. തൃശ്ശൂരിൽ നടന്ന കൊട്ടിക്കലാശത്തിൽ പങ്കെടുത്ത ശേഷം രാത്രി പത്തരയോടെയാണ് സുരേഷ് ഗോപി അരുവിത്തുറയിൽ എത്തിയത്.
കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ഷോൺ ജോർജ്ജും വൈദികരും ചേർന്ന് സുരേഷ് ഗോപിയെ സ്വീകരിച്ചു. പള്ളിക്ക് പുറത്ത് നിലവിളക്കിൽ എണ്ണയൊഴിച്ച ശേഷം അദ്ദേഹം തിരുനാളിന്റെ ഭാഗമായി മോണ്ടളത്തിൽ പ്രതിഷ്ഠിച്ചിരുന്ന വല്യച്ഛന്റെ രൂപത്തിന് മുന്നിലെത്തി പ്രാർത്ഥിച്ചു.
പള്ളിക്കുള്ളിലും സന്ദർശനം നടത്തി. പള്ളിയിൽ ഉണ്ടായിരുന്ന വൈദികരുമായും അദ്ദേഹം കുശലാന്വേഷണം നടത്തി. തിരുനാളിന്റെ ഭാഗമായി പള്ളിയിൽ എത്തിയ ഭക്തജനങ്ങളുമായി അദ്ദേഹം സംസാരിച്ചു. പ്രാർത്ഥന ജീവിതത്തിന്റെ ഭാഗമാണെന്നും അരുവിത്തറ വല്യച്ഛനോടുള്ള വിശ്വാസത്തിൻറെ ഭാഗമായാണ് ഇത്രയും ദൂരം താണ്ടി അരുവിത്തുറയിൽ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
കുട്ടികൾക്ക് മുതിർന്നവർക്ക് ഒപ്പം സെൽഫിയെടുത്ത ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിലും പാലാ കുരിശുപള്ളിയിലും സന്ദർശിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments