സി.എസ്.ഐ.ഈസ്റ്റ് കേരള മഹായിടവക വൈദീകൻ വെട്ടിമറ്റം ഒന്നാരയിൽ റവ. ഷാജി മോൻ ചാക്കോ(52) നിര്യാതനായി. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
കത്തീഡ്രൽ, കുഴിയനാൽ , ഹെലിബറിയാ , അയ്യപ്പൻ കോവിൽ, പശുപ്പാറ, കരിന്തരുവി, മുനിയറ എന്നീ സി.എസ്.ഐ. സഭകളിൽ വികാരി യായി ശുശ്രൂഷ നിർവഹിച്ചു. സംസ്ക്കാര ശുശ്രൂഷ പിന്നീട് നടക്കുമെന്ന് ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ്.റവ.വി.എസ്. ഫ്രാൻസിസ് അറിയിച്ചു.
ഭാര്യ :ഷീബ (കരിന്തരുവി ഗവ.സ്കൂൾ അധ്യാപിക.) മക്കൾ :ലിയാ, ലിന്റാ (വിദ്യാർത്ഥികൾ).
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments