Latest News
Loading...

അഡ്വ.കെ. ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു




  യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ആയിരക്കണക്കിന് പ്രവർത്തകരുടെ ആർപ്പുവിളികളെ സാക്ഷിയാക്കി യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ഓഫീസിൽ നിന്നും യാത്ര തിരിച്ച സ്ഥാനാർഥി യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ,ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായി എന്നിവർക്കൊപ്പമാണ് കളക്ടേറ്റിൽ നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയത്.



യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എം. .എൽ.എ , എം എൽ എ മാരായ അഡ്വ.അനൂപ് ജേക്കബ്, മാണി സി.കാപ്പൻ, ചാണ്ടി ഉമ്മൻ, മുൻ എംപി ജോയി എബ്രഹാം, ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് ,യു ഡി എഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്, കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം അഡ്വ.പ്രിൻസ് ലൂക്കോസ് ,കുര്യൻ ജോയി ,അഡ്വ.ജയ്സൺ ജോസഫ് എന്നിവർ നാമനിർദ്ദേശ പത്രികയിൽ സ്ഥാനാർഥിയെ പിന്തുണച്ചു.




പത്രിക സമർപ്പണത്തിനു ശേഷം കളക്ട്രേറ്റിനു സമീപം പി.ജെ ടിംബേഴ്സിനു മുന്നിൽ നിന്നും ഗാന്ധി സ്ക്വയറിലേക്ക് പ്ലക്കാർഡുകൾ ഏന്തിയ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്ന റോഡ് ഷോ നടത്തി.



ഗാന്ധി സ്ക്വയറിലെ വമ്പിച്ച സ്വീകരണത്തിനു ശേഷം സ്ഥാനാർഥി ഗാന്ധി പ്രതിമയെ ഹാരമണിയിച്ചു. തുടർന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

അക്ഷര നഗരിയെ അക്ഷരാർഥത്തിൽ പ്രകമ്പനം കൊള്ളിച്ച റോഡ് ഷോയിൽ
കരകാട്ടം, ബാൻ്റ് മേളം, ചെണ്ട മേളം, ത്രിവർണ്ണ ബലൂണുകൾ എന്നിവയുടെ അകമ്പടിയോടെ ഐക്യജനാധിപത്യ മുന്നണിയുടെ എല്ലാ ഘടകകക്ഷികളും അണിചേർന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments