Latest News
Loading...

ഭരണകൂട തീവ്രവാദം തുടച്ചുനീക്കണം : ഡാന്റീസ് കൂനാനിക്കൽ




 ഭരണഘടനാപരമായ അധികാര അവകാശങ്ങൾ ധ്വംസിക്കുകയും ജനങ്ങളുടെ മേൽ ഏകാധിപത്യ ഭരണം അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ ഭരണകൂട തീവ്രവാദത്തെ തുടച്ചുനീക്കാൻ ലോകസഭാ തെരഞ്ഞെടുപ്പിലൂടെ സാധിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു. ക്രൈസ്തവ, മുസ്ലീം മതവിശ്വാസികളെ മുഖ്യശത്രുവായി പ്രഖ്യാപിക്കുന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ ഏക മത രാഷ്ട്രീയം ഇൻഡ്യയുടെ ദേശീയതാൽപ്പര്യങ്ങൾക്കു വിരുദ്ധവും രാജ്യത്തിന്റെ ശിഥിലീകരണത്തിന് വഴിവെക്കുന്നതുമാണ്. 


ഹിന്ദു രാഷ്ട്ര വാദം പറഞ്ഞ് വികാരം ഉണർത്താൻ ശ്രമിക്കുന്നവർ പിന്നോക്ക, ദളിത് വിഭാഗങ്ങളോടു പുലർത്തുന്ന സമീപനം വ്യക്തമാക്കണം. ചാതുർവർണ്ണ്യ കാലത്തിന്റെ പുന:സൃഷ്ടിക്ക് ശ്രീരാമഭഗവാന്റെ പേര് ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് ശിക്ഷിക്കാനാവണം. ഇടതു മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഭാഗമായി തെക്കുംതല ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വാർഡിൽ നടന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 




ജോണിക്കുട്ടി മാത്യു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മെമ്പർമാരായ മാത്തുക്കുട്ടി ഞായർകുളം, രാജശേഖരൻ നായർ ഒറ്റപ്ലാക്കൽ, വിവിധകക്ഷി നേതാക്കളായ എം.എ. ബേബി, ജയ്മോൻ പുത്തൻ പുരയ്ക്കൽ, ടോമി ഈരൂരിക്കൻ , വി.കെ.കുര്യൻ, അനിൽകുമാർ .എം, ടോമി മുന്തിയാനി, ഷാജി പുലിതൂക്കിൽ തുടങ്ങിയവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments