എ.കെ.സി.സി. തീക്കോയി ഫൊറോനയിലെ 2024 - 2027 കാലഘട്ടത്തേയ്ക്കുള്ള മേഖലാ തെരഞ്ഞെടുപ്പ് നടത്തി. മേഖലാ പ്രസിഡൻ്റ് സാൻ്റോ സി.പുല്ലാട്ട് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ രൂപതാ ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം മുഖ്യാതിഥിയായിരുന്നു. മേഖലാ രക്ഷാധികാരി ഫാ.തോമസ് മേനാച്ചേരിൽ ആമുഖ സന്ദേശം നൽകി.
രൂപതാ സെക്രട്ടറിമാരായ ജോൺസൺ ചെറുവള്ളിൽ, പയസ് ജേക്കബ് കവളംമാക്കൽ എന്നിവർ നേതൃത്വം നൽകി. മേഖലാ പ്രസിഡൻ്റായി ജോ സെബാസ്റ്റ്യൻ പുത്തൻപുര, സെക്രട്ടറിയായി പ്രതീഷ് മാത്യു പുതനപ്രകുന്നേൽ , ട്രഷറർ ആയി സാൻ്റോ സി. പുല്ലാട്ട് , വൈസ് പ്രസിഡൻ്റുമാരായി ഷാജി ജേക്കബ് കുറ്റിക്കാട്ടിൽ, കൊച്ചുറാണി ജൊവീനസ് പുളിക്കൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മേഖലാ ഡയറക്ടർ ഫാ.മാത്യു കാടൻകാവിൽ ഭാരവാഹികളെ അനുമോദിച്ച് സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments