Latest News
Loading...

വാഗമൺ കുരിശുമലയിൽ 120-മത് നാല്‌പതാം വെള്ളി - ദുഃഖവെള്ളി ആചരണവും പുതുഞായർ തിരുനാളും




വാഗമണ്‍ കുരിശുമലയില്‍ 2024 മാര്‍ച്ച് 22, 29, ഏപ്രില്‍ 7 തിയതികളില്‍ നാല്പതാം വെള്ളി ആചരണവും ദുഃഖവെള്ളി ആചരണവും പുതുഞായര്‍ തിരുനാളും നടക്കും.  50 നോമ്പിലെ നാല്പതാം വെള്ളിയാഴ്ചയായ മാര്‍ച്ച് 22 ന് രാവിലെ 09: 00 മണിക്ക് പാലാ രൂപതയിലെ അടിവാരം, വെള്ളികുളം ഇടവകകളുടെ നേത്യത്വത്തില്‍ കുരിശിന്റെ വഴിയും തുടര്‍ന്ന് മലമുകളില്‍ ആഘോഷമായ വി. കുര്‍ബാനയും വചനസന്ദേശവും തുടര്‍ന്ന് നേര്‍ച്ച കഞ്ഞിയും ഉണ്ടായിരിക്കും. പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് ഫാ ഫാ. ജോസഫ്  തടത്തില്‍ ആണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. മാര്‍ച്ച് 29 ദുഃഖവെള്ളിയാഴ്ച 1200 കിലോ അരിയുടെ നേര്‍ച്ചകഞ്ഞിയാണ് തയാറാക്കുന്നത്. വാഗമണ്‍ കുരിശുമലമുകളില്‍ രാവിലെ 07 മുതല്‍ നേര്‍ച്ച കഞ്ഞി വിതരണം ആരംഭിക്കും. ദുഃഖവെള്ളിയുടെ തിരുകര്‍മങ്ങള്‍ 30ന് രാവിലെ 09:00 ന്  കല്ലില്ലകവല എന്ന് അറിയപ്പെടുന്ന മലയാടിവാരത്തുള്ള ദേവാലയത്തില്‍ ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ കുരിശിന്റെ വഴി ഉണ്ടായിരിക്കും. 



കുരിശിന്റെ വഴി പാലാ രൂപത വികാരി ജനറാള്‍ വെരി റവ. ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത് നേത്യത്വം നല്‍കും. ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവ സന്ദേശവും സമാപന ശുശ്രൂഷയും മലമുകളിലെ ദേവാലയത്തില്‍ ആയിരിക്കും നടത്തപെടുക. ഏപ്രില്‍ 5 വെള്ളിയാഴ്ച പുതുഞായര്‍ തിരുനാളിന്ന് കൊടിയേറും. ഏപ്രില്‍ 7 പുതുഞായര്‍ ദിനത്തില്‍ മലമുകളിലെ ദേവാലയത്തില്‍ രാവിലെ 06: 30 മുതല്‍ വൈകുന്നേരം 04: 00 മണി വരെ തുടര്‍ച്ചയായി വി. കുര്‍ബാന ഉണ്ടായിരിക്കും. അന്നേ ദിവസം മലയടിവാരത്തിലെ (കല്ലില്ലകവല) ദേവാലയത്തില്‍ രാവിലെ 10: 00 മണിക്ക് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ വി കുര്‍ബാന അര്‍പ്പിച്ചു വചനസന്ദേശം നല്‍കും.

വാഗമണ്‍ കുരിശുമലയില്‍ ദുഃഖവെള്ളിക്കും, പുതുഞായറിനും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത് പാര്‍ക്കിംങ്ങ് സൗകര്യത്തിലായിരുന്നു. ഈ വര്‍ഷം ഇതിന് ഒരു പരിഹാരമായിരിക്കുകയാണ്. നിലവിലുള്ള പാര്‍ക്കിംങ് ഗ്രൗണ്ടിന് പുറമെ 5 പാര്‍ക്കിംങ് ഗ്രൗണ്ടുകള്‍ക്കൂടി തയ്യാറായിട്ടുണ്ട്. അതുപോലെ തന്നെ സമീപ പ്രദേശങ്ങളിലെ പാര്‍ക്കിംങ് ഗ്രാണ്ടുകളും ദുഃഖവെള്ളിയാഴ്ച്ച പാര്‍ക്കിംങ്ങിനായി ഉപയോഗപ്പെടുത്തുന്നതാണ്. 




വാഹനങ്ങളുടെ തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ കുരിശുമലയില്‍ നിന്നും വാഹനങ്ങള്‍ തിരിച്ചു വിടുന്നത് കുരിശുമല - കൂപ്പ്-കോലാഹലമേട് വഴിയായിരിക്കും. ഇതൊരു വണ്‍വേ സംവിധാനമാണ്. ദുഃഖവെള്ളി ദിനത്തില്‍ രാവിലെ 6:00 മണി മുതല്‍ വഴിക്കടവ് കുരിശുമല റോഡില്‍ വലിയ വാഹനങ്ങള്‍ കടത്തിവിടില്ല. അന്നേ ദിവസം ബസുകളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ വഴിക്കടവില്‍നിന്നും കാല്‍ നടയായോ, ചെറു വാഹനങ്ങളെ ആശ്രയിച്ചോ എത്തേണ്ടതാണ്. കുരിശുമലയിലേക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ വോളന്റിയേഴ്‌സിന്റെയും, പോലീസിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാഗമണ്‍ സെന്റ് സെബാസ്റ്റ്യാന്‍സ് ഇടവകയിലെയും, പോലീസ് അധികാരികളും, വാഗമണ്‍ സെന്റ് ആന്റണീസ് ഇടവകയിലെയും, വെള്ളികുളം സെന്റ് ആന്റണീസ് ഇടവകയിലെയും സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും, എല്ലാ വിധ സഹായങ്ങള്‍ക്കുമായി വാഗമണ്‍ - വെള്ളികുളം റോഡിലും, വഴിക്കടവ് - കുരിശുമല റോഡിലും, കുരിശുമല - കൂപ്പ് - കോലാഹലമേട് റോഡിലും ഉണ്ടായിരിക്കും.. കട്ടപ്പന, ഈരാറ്റുപേട്ട, പാലാ, മൂലമറ്റം ഡിപ്പോകളില്‍ നിന്ന് KSRTC സ്‌പെഷ്യല്‍ സര്‍വ്വീസ് ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കും. നാല്‍പതാം വെള്ളി മുതല്‍ പുതുഞായര്‍ വരെ രാത്രിയില്‍ കുരിശുമല കയറുന്നതിന് ലൈറ്റ് സൗകര്യവും ഉണ്ടായിരിക്കും


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments