ഉള്ളനാട് സേക്രട്ട് ഹാർട്ട് യു. പി സ്കൂളിൽ 106 - മത് സ്കൂൾ വാർഷികാഘോഷവും അധ്യാപക രക്ഷകർതൃ സമ്മേളനവും പാലാ രൂപത സോഷ്യൽ വെൽഫയർ സൊസൈറ്റി ഡയറക്ടർ റവ. ഫാ. തോമസ് കിഴക്കേൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. മാത്യു മതിലകത്ത് യോഗത്തിനു അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് സി. മേഴ്‌സി ശബ്സ് യോഗത്തിന് സ്വാഗതം ആശംസിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. രാജേഷ് വാളിപ്ലാക്കൽ, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ശ്രീമതി. ലാലി സണ്ണി, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അനുമോൾ മാത്യു. ലിൻസി സണ്ണി, ബിജു എൻ. എം., ലോക കേരള സഭ മെമ്പർ ശ്രീ. റോയി കെ. മുളകുന്നത്ത്, പി. റ്റി. എ പ്രസിഡന്റ് ശ്രീ. അനീഷ് കുമാർ ബി, എം. പി. റ്റി. എ. പ്രസിഡന്റ് ബിജി സിന്റോ, അധ്യാപിക ബിജി വർഗീസ്, വിദ്യാർത്ഥി ജിസ്ന സിന്റോ എന്നിവർ ആശംസകൾ അർപ്പിച്ചു. മാസ്റ്റർ ആർലിയോൺ ജോബിൻ ഏവർക്കും കൃതജ്ഞത അർപ്പിച്ചു.തുടർന്ന് കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments