ആറ്റങ്ങളുടെയും തന്മാത്ര കളുടേയും രഹസ്യങ്ങളിലേക്കുള്ള താക്കോലായി അറ്റോ ഫിസിക്സ് മാറി കഴിഞ്ഞെന്ന് ബാംഗ്ളൂർ രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ പ്രഫസർ ഡോ റെജിഫിലിപ്പ് പറഞ്ഞു. പ്രകാശത്തിൻ്റെ സൂക്ഷമ സ്പന്ദനങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന പരീക്ഷണങ്ങൾ വഴി ഇലക്ട്രോൺ ഡൈനാമിക്സ് ഗവേഷങ്ങളിൽ സംഭാവന നൽകിയവർക്കുള്ള 2023ലെ നോബേൽ സമ്മാനത്തെക്കുറിച്ച് അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് ഫിസിക്സ് വിഭാഗം നടത്തിയ ശാസ്ദിന സമ്മേളനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
പ്രോഗ്രാമിനോട് അനുബന്ധമായി അദ്ധേഹം വിദ്യർത്ഥികളുമായി ലേസർ സാങ്കേതിക വിദ്യയിലെ അതിനൂതന ഗവേഷണങ്ങളെ കുറിച്ച് സംവദിച്ചു .
വിദ്യാർത്ഥികളിൽ ശാസ്ത്ര ഗവേഷണ അഭിരുചി വളർത്തുന്നതിനായി ഫിസിക്സ്സ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ ഇൻറർ ഡിപ്പാർട്മെൻ്റൽ കൺസപ്ട് പ്രസൻ്റേഷൻ, ശാസ്ത്ര സിനിമാ നിരൂപണം എന്നീ മത്സരങ്ങൾ നടത്തി. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രിൻസിപ്പൽ പ്രൊഫ.ഡോ. സിബി ജോസഫ് വിതരണം ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments