കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള പെൻഷൻ വിതരണം മുടങ്ങിയ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കേരള എൻജിഒ അസോസിയേഷൻ മീനച്ചിൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ജില്ലാ ട്രഷറിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ചും ധർണയും എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബോബിൻ വി പി ഉദ്ഘാടനം ചെയ്തു .
മീനച്ചിൽ ബ്രാഞ്ച് പ്രസിഡണ്ട് മനോജ് കുമാർ പല്ലാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി.രാജേഷ് വി ജി . ഡെന്നി ജോർജ്ജ് . ബിനോയി മാത്യൂ . ബൈജു , ബിനോജ് സെബാസ്റ്റൻ , ബിജു കൊടപ്പന എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments