ഡ്രൈഡേ ദിവസങ്ങളിലും,ഞായറാഴ്ചകളിലും ബ്ലാക്ക് മാർക്കറ്റിൽ വില്പന നടത്താൻ സൂക്ഷിച്ച 54 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പാലാ എക്സൈസ് ഇൻസ്പെക്ടർ
ദിനേശ് ബീ യുടെ നേതൃത്വത്തിലുള്ള
എക്സൈസ് ടീം പിടികൂടി. രാമപുരം ഏഴാച്ചേരി ഭാഗത്ത് വ്യാപകമായി അനധികൃത വിദേശമദ്യ വില്പന നടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പാലാ റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ ആവശ്യക്കാരൻ എന്നവ്യാജനെ വേഷം മാറി ടിയാനെ സമീപിച് പിടി കൂടുകയായിരുന്നു.
650 നിരക്കിലായിരുന്നു ഇയാളുടെ മദ്യവില്പന. ചാക്കിനുള്ളിൽ അടക്കം ചെയ്ത നിലയിൽ നിലയിൽ നമ്പർവൺ മാക് ഡവല്‍സ് ബ്രാണ്ടി, ഹണീബി ബ്രാണ്ടി എന്നിവയുടെ 54 കുപ്പി വിദേശമദ്യം ഇയാളുടെ പക്കൽ നിന്നും പിടികൂടി.
രാമപുരം വില്ലേജിൽ ഏഴായിരക്കരയിൽ മുത്തൂറ്റ് വീട്ടിൽ തങ്കോയി എന്ന് വിളിക്കുന്ന തങ്കച്ചൻ എന്നയാളാണ് അറസ്റ്റിൽ ആയത്.
ലോക്സഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് നോടനുബന്ധിച്ച് മദ്യ മയക്കുമരുന്ന് നെതിരെ എക്സൈസ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്
റെയിഡിൽ പാലാ എക്സൈസ് ഇൻസ്പെക്ടർ ദിനേശ് ബി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റ്റീവ് ഓഫീസർമാരായ മനു ചെറിയാൻ,ഷിബു ജോസഫ്, എക്സൈസ് ഓഫീസർ ജെയിംസിബി വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ v v എന്നിവർ പങ്കെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments