ആരോഗ്യ-റവന്യൂ- എഞ്ചിനീയറിംഗ് വിഭാഗം സംയുക്ത പരിശോധന നടത്തി കൈയ്യേറ്റം കണ്ടെത്തിയെന്നും അതിൻ്റെ അടിസ്ഥാനത്തിൽ ടൗൺ ഹാൾ കോംപ്ലെക്സിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് ഓഫീസ് ഒഴിപ്പിക്കുമെന്നും ചെയർമാൻ പ്രസ്താവിച്ചിരുന്നു.
എന്നാൽ ഇന്നത്തെ കൗൺസിൽ യോഗത്തിൽ പ്രസ്തുത വിഭാഗത്തിൽ നിന്നുമുള്ള പരിശോധനാ റിപ്പോർട്ടുകൾ സമർപ്പിച്ചീട്ടില്ല, തയ്യാറാക്കി വരുന്നതേ ഉള്ളൂ എന്ന് ഭരണപക്ഷം തന്നെ വെളിപ്പെടുത്തി.
പ്രസ്തുത വിഷയത്തിൻ്റെ റിപ്പോർട്ട് ലഭിക്കാതെയാണ് ചെയർമാൻ കൈയ്യേറ്റം നടത്തി എന്ന ആരോപണം പരസ്യമായി ഉന്നയിച്ചിരിക്കുന്നത്. പ്രസ്തുത വിഷയം കൗൺസിലിൽ ചർച്ച നടത്തിയപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി ചെയർമാൻ ഉരുണ്ടു കളിച്ചു.
കഴിഞ്ഞ 4 വർഷമായി അഡ്വ.ജോസഫ് ടി ജോൺ വാടക കൊടുത്ത് നിയമപരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മുറിയിലാണ് പാർട്ടി ഓഫീസ് പ്രവർത്തിക്കുന്നതെന്നും അത് നിയമ വിരുദ്ധമല്ലെന്നും പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി കൗൺസിലിൽ പറഞ്ഞു.
4 വർഷമായി ഉന്നയിക്കാത്ത സത്യ വിരുദ്ധമായ ആരോപണം ഇപ്പോൾ ഉന്നയിക്കുന്നത് ഇലക്ഷൻ മുന്നിൽ കണ്ടു കൊണ്ടുള്ള രാഷ്ട്രീയ പ്രേരിതമായ നീക്കമാന്നെന്ന് പ്രൊഫ.സതീശ് ചൊള്ളാനി യോഗത്തിൽ ചൂണ്ടിക്കാട്ടി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments