Latest News
Loading...

ചേര്‍പ്പുങ്കലില്‍ അപകടം


ചേര്‍പ്പുങ്കല്‍ ഇന്‍ഡ്യാര്‍ ഫാക്ടറിയ്ക്ക് സമീപം കെഎസ്ആര്‍ടിസിയ്ക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം. ബസിലിടിക്കാതിരിക്കാന്‍ വെട്ടിച്ച ഓട്ടോ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. വള്ളിച്ചിറ സ്വദേശി ജിതുലിനാണ് പരിക്കേറ്റത്. ജിതുലിനെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. 



രാവിലെ 10 മണിയോടെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ കിടങ്ങൂര്‍ ഭാഗത്തേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ് , കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം. 



എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ സ്വകാര്യബസ് കെഎസ്ആര്‍ടിസിയ്ക്ക് പിന്നില്‍ ഇടിച്ചു. ബസ് ഓവര്‍ടേക്ക് ചെയ്യുന്നത് കണ്ട് വെട്ടിച്ച ഓട്ടോ നിയന്ത്രണംവിട്ട് സമീപത്തെ മരത്തിലും ഇടിക്കുകയായിരുന്നു. 







കൊടുങ്ങൂരിലേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് കെഎസ്ആര്‍ടിസിയ്ക്ക് പിന്നില്‍ ഇടിച്ചത്. ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. ഓട്ടോയുടെ ചില്ലും തകര്‍ന്നിട്ടുണ്ട്. ചേര്‍പ്പുങ്കലിനും ഇന്‍ഡ്യാര്‍ ഫാക്ടറിയ്ക്കും ഇടയിലായിരുന്നു അപകടം. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments