ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് നാടിന്റെ അഭിമാനമായ മൂഴൂര്‍ സെന്റ് മേരീസ് എല്‍.പി. സ്‌കൂള്‍ ശതാബ്ദിനിറവില്‍. മാര്‍ച്ച് 10 ഞായറാഴ്ച്ച പൂര്‍വവിദ്യാര്‍ത്ഥി - അധ്യാപക സംഗമവും, മാര്‍ച്ച് 14 വ്യാഴാഴ്ച ശതാബ്ദി സമാപനസമ്മേളനവും നടക്കുമെന്ന് സ്‌കൂളധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 10 ഞായറാഴ്ച നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലും -അദ്ധ്യാപക സംഗമത്തിലും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മാനന്തവാടി രൂപത സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ അലക്‌സ് താരാമംഗലം ,ഇ എസ് ബിജുമോന്‍ ഐപിഎസ്, സാബു മാത്യു ,ജോസഫ് മാത്യു ,കേണല്‍ എത്സമ്മ കെ.ജെ ,ഫാദര്‍ ജോസഫ് തടത്തില്‍ ,ഫാദര്‍ മാത്യു കീചിറ, എം.ജെ തോമസ് മാമ്പുഴക്കല്‍ എന്നിവര്‍ പങ്കെടുക്കും. പൂര്‍വ്വ അദ്ധ്യാപകരെ ആദരിക്കും.
14ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിന്റെ അധ്യക്ഷതയില്‍ ചേരുന്ന ശതാബ്ദി സമാപന സമ്മേളനം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും ഫാ.ബര്‍ക്ക്മാന്‍സ് കുന്നുംപുറം അനുഗ്രഹപ്രഭാഷണം നടത്തും. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു കാലായില്‍, പാലാ ഡിഇഒ സുനിജ പി , കൊഴുവനാല്‍ എഇഒ ഷൈല സെബാസ്റ്റ്യന്‍, പിറ്റിഎ പ്രസിഡന്റ് ശ്രീലാല്‍ എസ് കുറുപ്പ്, സ്‌കൂള്‍ എച്ച്.എം കൊച്ചുറാണി തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും പത്രസമ്മേളനത്തില്‍ ഫാ മാത്യു കാലായില്‍, ലൂക്കോസ് ജോസഫ്, ജോയ് ജോസഫ്, ജീനാ ജോയ്, ഷാജി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments