Latest News
Loading...

പഞ്ചായത്തംഗം മർദ്ദിച്ചതായി പരാതി



കളത്തൂകടവ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടിനെ പഞ്ചായത്തംഗം മർദ്ധിച്ചതായി പരാതി. ജോൺസൺ പാറക്കലിനാണ് മർദ്ദനമേറ്റത്. മൂന്നിലവ് പഞ്ചായത്ത് പന്ത്രണ്ടാം വാർഡംഗം അജിത്ത് മർദ്ദിച്ചു എന്നാണ് പരാതി. ജോൺസൺ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 


കളത്തൂക്കടവിലുള്ള കുടുംബക്ഷേമ കേന്ദ്രത്തിന്റെ മുറ്റത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ചിട്ടതായി ജോൺസൺ പരാതി നൽകിയിരുന്നു. മുറ്റത്ത് ടൈലിടുന്ന ജോലികൾ നടന്നുവരികയാണ്. ഇന്ന് രാവിലെ ടൈൽ ഇടുന്ന ഫോട്ടോ എടുക്കാൻ ആയി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ജീവിക്കാൻ സമ്മതിക്കില്ലേ എന്ന് ചോദിച്ചു മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. 



നാലു പവനോളം വരുന്ന മാലയുടെ പകുതിയോളം നഷ്ടപ്പെട്ടതായും ജോൺസൺ പറഞ്ഞു. വസ്ത്രങ്ങൾ വലിച്ചുകീറിയ നിലയിലാണ്. കൈകളിൽ മുറിവേറ്റിട്ടുണ്ട്.





അതേസമയം ആശുപത്രി പരിസരത്തെ ജോലികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജോൺസൺ പ്രശ്നമുണ്ടാക്കുകയായിരുന്നു എന്ന് അജിത്ത് പറഞ്ഞു. തടയാൻ ശ്രമിച്ച വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയായ തന്നെ മർദ്ദിച്ചതായും ചെവിക്ക് പരിക്കേറ്റതായും അജിത്ത് പറഞ്ഞു. നിലവിൽ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ അജിത്ത് ചികിത്സയിലാണ്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments