പാലാ . ഇടുക്കി ചേറ്റു കുഴിയിൽ അപകടത്തിൽ പെട്ട കുടുംബാംഗങ്ങളെ ആംബുലൻസുകാരുടെ കൂട്ടായ്മയിൽ അതിവേഗം പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു . മലയാറ്റൂർ തീർത്ഥാടകർ സഞ്ചരിച്ച വാനും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ കുടുംബാംഗങ്ങളായ കമ്പംമെട്ട് അച്ചക്കട സ്വദേശികളായ ജോസഫ് വർക്കി (62) ഭാര്യ മോളി ജോസഫ് ( 60) മകൻ എബി ജോസഫ് (33) ഭാര്യ അമൽ എബി (28) മകൻ ഏയ്ദൻ എബി ( രണ്ട്) എന്നിവരെയാണ് വിദഗ്ദ ചികിത്സക്കായി ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്.
രാവിലെയായിരുന്നു അപകടം. ഗുരുതര പരുക്കേറ്റവർക്ക് വിദഗ്ദ ചികിത്സ വേണ്ടി വന്നതിനാൽ കട്ടപ്പനയിലെ ആശുപത്രിയിൽ നിന്ന് മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു ഇവരെ കൊണ്ടുവരാൻ നാല് ആംബുലൻസുകളാണ് ക്രമീകരിച്ചത് .
ഹൈറേഞ്ച് കിംഗ്സ് എന്ന ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടുന്ന കൂട്ടായ്മ വിവരങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ അറിയിച്ചതോടെ ആംബുലൻസുകൾക്ക് സുഗമമായി കടന്നു പോരാൻ വഴി നീളെ ക്രമീകരണം ഒരുക്കി. പൊലിസും ജനപ്രതിനിധികളും ഉൾപ്പെടെ ട്രാഫിക് തടസം ഉണ്ടാകാതെ നോക്കി. ഒന്നര മണിക്കൂറിനുള്ളിൽ പരുക്കേറ്റവരെ എല്ലാം മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിക്കാൻ സാധിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments